appo
APollo Tyres

കൊച്ചി: അപ്പോളോ ടയേഴ്‌സ് നടപ്പു വർഷത്തെ ജൂലായ് - സെപ്‌തംബറിൽ നാല് ശതമാനം വർദ്ധനയോടെ 146 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2018ലെ സമാനപാദത്തിൽ ലാഭം 140 കോടി രൂപയായിരുന്നു. വില്‌പന 3,418 കോടി രൂപയിൽ നിന്ന് 23 ശതമാനം ഉയർന്ന് 4,192 കോടി രൂപയായി. ഏപ്രിൽ-സെപ്‌തംബറിൽ വരുമാനം 22 ശതമാനം വർദ്ധിച്ച് 8,442 കോടി രൂപയായിട്ടുണ്ട്. ലാഭം 74 ശതമാനം വർദ്ധിച്ച് 398 കോടി രൂപയിലുമെത്തി.