തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വ്യാഴാഴ്ച രാവിലെ 11ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാനാണ് സർവകക്ഷി യോഗം വിളിക്കുന്നതെങ്കിലും ശബരിമലയിലെ യുവതീ പ്രവേശനവും സുപ്രിംകോടതി വിധിയും ചർച്ചയാകും.
നിയമസഭയിൽ പ്രാതിനിധ്യം ഉള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാർട്ടികളെ യോഗത്തിന് ക്ഷണിക്കും. സമുദായ സംഘടനകളെ ക്ഷണിക്കുമോ എന്നകാര്യത്തിൽ തീരുമാനമായില്ല. വ്യക്തതയില്ല. സുപ്രീംകോടതിയുടെ ഇന്നത്തെ വിധികൂടി പരിഗണിച്ചാമ് സർവകക്ഷിയോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.