ranveer

മുംബയ്: ആരാധകർ ഏറെ കാത്തിരുന്ന ദീപിക പദുകോൺ -രൺവീർ സിംഗ് താര ദമ്പതികളുടെ വിവാഹത്തിന് സമ്മാനങ്ങൾ സ്വീകരിക്കില്ല. സാന്നിദ്ധ്യമാണ് സമ്മാനമെന്നും ഇനി സമ്മാനം നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ആ തുക ജീവകാരുണ്യ പ്രവൃത്തികൾക്കായി ഉപയോഗിക്കാനാണ് താര ദമ്പതികളുടെ അഭ്യർത്ഥന. സമ്മാനമായി നൽകാൻ ഉദ്ദേശിക്കുന്ന തുക ദീപികയുടെ ചാരിറ്റി ഫൗണ്ടേഷനിലേക്ക് നൽകാൻ ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെൽ ബാൽബിയാനെല്ലോയിൽ ഇന്നും നാളെയുമാണ് രാജകീയ വിവാഹം നടക്കുക. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. താരങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തിയാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. 28ന് മുംബയിൽ സുഹൃത്തുക്കൾക്കായി വിവാഹ സത്കാരം നടക്കും.