sanalkumar-murder

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽകുമാറിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി കീഴടങ്ങി. ഡിവൈ.എസ്.പി ഹരികുമാറിന്റെ സുഹൃത്ത് ബിനു ഡ്രൈവർ രമേശൻ എന്നിവരെയാണ് കീഴടങ്ങിയത്. ഇവർക്കൊപ്പമാണ് ഡിവൈ.എസ്.പിപത്ത് ദിവസം ഒളിവിൽ കഴിഞ്ഞത്.

അതേസമയം, കേസിലെ മുഖ്യപ്രതി ഡിവൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കേസിൽ ഹരികുമാറിനെതിരെ കൊലക്കുറ്റം ചുമത്തിയതും പൊലീസിൽ നിന്നും സമ്മർദ്ദം വർദ്ധിച്ചതും അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ ഏതെങ്കിലും പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങാനായി ഇന്നലെ കല്ലമ്പലത്തെ വീട്ടിലെത്തിയെന്നാണ് വിവരം. തുടർന്ന് അടച്ചിട്ടിരുന്ന വീട്ടിലെ ചായ്‌പിനുള്ളിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് കരുതുന്നത്.