കോഴിക്കോട്: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹർജികളിൽ വാദം കേൾക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാർ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിധി പുന:പരിശോധിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. അതിനാൽ പുതിയ സാഹചര്യവും നേരത്തെയുള്ള സാഹചര്യവും ഒന്നുതന്നെയാണ്. എല്ലാകാര്യങ്ങളും സർക്കാർ പരിശോധിക്കുമെന്ന് കോടിയേരി വ്യക്തമാക്കി. സുപ്രീംകോടതിയുടെ തീരുമാനം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കും. സുപ്രീംകോടതിയുടെ പുതിയ തീരുമാനം സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.