കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ജി.കെ.എസ്.യുവിൽ പങ്കാളികൾ
കൊച്ചി∙ കേരളത്തിലെ മാദ്ധ്യമസ്ഥാപനങ്ങൾ സംയുക്തമായി ഒരുക്കുന്ന ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവിന്റെ (ജി.കെ.എസ്.യു) വാട്സ്ആപ്പ് നമ്പർ ചലച്ചിത്രതാരം മഞ്ജുവാരിയർ പ്രകാശിപ്പിച്ചു. നമ്പർ: 99958 11111. ഉപഭോക്താക്കൾ GKSU എന്ന് ടൈപ്പ് ചെയ്‌ത് അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പറാണിത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരള മർച്ചന്റ്സ് ചേംബപർ ഒഫ് കോമേഴ്സും ജി.കെ.എസ്.യുവിൽ പങ്കാളികളായി. വ്യാപാരമാന്ദ്യത്തിനൊരു ജി.കെ.എസ്.യു പരിഹാരമാകട്ടെയെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും മർച്ചന്റ്സ് ചേംബർ പ്രസിഡന്റ് വി.എ. യൂസഫും ആശംസിച്ചു.
നാളെ മുതൽ ഡിസംബർ 16 വരെയാണ് മേള. ഇക്കാലയളവിൽ ഏത് കടയിൽ നിന്നും 1,000 രൂപയ്ക്കോ അതിൽ കൂടുതലോ ബിൽ തുകയുള്ള സാധനം വാങ്ങുന്നരാണ് വാട്സ്ആപ്പ് ചെയ്യേണ്ടത്. നറുക്കിൽ സമ്മാനങ്ങൾ ലഭിക്കുമ്പോൾ ജി.എസ്.ടി. പ്രകാരമുള്ള ബില്ലുമായി വരണം. ജി.എസ്.ടി. രജിസ്ട്രേഷനുള്ള വ്യാപാര സ്ഥാപനങ്ങൾക്കും മേളയിൽ പങ്കാളിയാകാം. ഉപഭോക്താക്കൾക്ക് പരമാവധി ഓഫറുകൾ നൽകിയാൽ മതി. ഇക്കാലയളവിൽ കടകൾ അലങ്കരിക്കാനുള്ള ചിത്രങ്ങൾ gksu.inൽ ലഭിക്കും. ജി.കെ.എസ്.യുവിൽ ഒന്നാംസമ്മാനം കല്യാൺ ഗ്രൂപ്പ് നൽകുന്ന ഒരു കോടിയുടെ ഫ്ളാറ്റാണ്. ദിവസേനയും ആഴ്ച തോറും സമ്മാനങ്ങളുണ്ട്. പങ്കെടുക്കുന്ന ഓരോർത്തർക്കും കല്യാൺ ജുവലേഴ്സിൽ നിന്ന് 1,000 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണും ലഭിക്കും.