adv-jayashankar

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിഷയവുമായി ബന്ധപ്പെട്ട വിധി സുപ്രീം കോടതി പുനപരിശോധിക്കാൻ തീരുമാനിച്ച ഉത്തരവിൽ പ്രതികരിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജയശങ്കർ രംഗത്ത്. പുനപരിശോധന ഹർജിയിൽ തീരുമാനമാകുമ്പോഴേക്കും പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും ബാക്കി ജനങ്ങൾ തീരുമാനിക്കുമെന്നും ജയശങ്കർ പറഞ്ഞു. ശബരിമല കേസിൽ ആരും തോറ്റിട്ടില്ല. എല്ലാവരും ജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.

സെപ്റ്റംബർ 28ലെ വിധി സുപ്രീം കോടതി സ്റ്രേ ചെയ്തിട്ടില്ല. അതുകൊണ്ട് 10നും 50നും ഇടയ്ക്ക് പ്രായമുള്ള ആക്ടിവിസ്റ്റുകൾക്ക് മല ചവിട്ടാം. കലിയുഗവരദനെ തൊഴുത് സായൂജ്യമടയാം. പൊലീസ് അവർക്ക് സംരക്ഷണം നൽകും, തടയുന്നവരെ തല്ലും- ജയശങ്കർ പറഞ്ഞു. മകരവിളക്ക് കഴിഞ്ഞ് നടയടച്ച ശേഷമേ പുനപരിശോധന ഹർജികൾ വാദം കേൾക്കുകയുള്ളു. അതുവരെ ബി.ജെ.പിക്കും കോൺഗ്രസിനും സമരം തുടരാമെന്നും ജയശങ്കർ വ്യക്തനമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം