rahul-eeswar

തിരുവനന്തപുരം: അയ്യപ്പഭക്തരുടെ നെഞ്ചിൽ ചവിട്ടിമാത്രമേ തൃപ്തിദേശായിമാരും ഫെമിനിച്ചികളും മലകയറൂവെന്ന് രാഹുൽ ഈശ്വറിന്റെ വെല്ലുവിളി. ശബരിമലയിലെ യുവതീപ്രവേശനത്തെ സംബന്ധിച്ച പുനഃപരിശോധനാഹർജിയിൽ സുപ്രിംകോടതി വിധി വന്ന ശേഷം പങ്കുവച്ച വീഡിയോയിലാണ് രാഹുൽ ഈശ്വറിന്റെ പ്രഖ്യാപനം.

ആറു ദിവസം അയ്യപ്പന്റെ പൂങ്കാവനം കാത്ത നമ്മൾ അറുപത് ദിവസം ശബരിമലയ്ക്ക് കാവൽ നിൽക്കണമെന്നാണ് അയ്യപ്പന്റെ തീരുമാനം. അതുകൊണ്ട് ഭക്തരെല്ലാം നവംബർ 15 മുതൽ ശബരിമലയിലുണ്ടാകണം. നമ്മുടെ നെഞ്ചിൽ ചവിട്ടിയേ തൃപ്തി ദേശായിയും ഫെമിനിച്ചിമാരും സന്നിധാനത്ത് എത്തൂ,

സുപ്രീം കോടതിയിൽ നിന്നുമുണ്ടായത് ഭാഗികമായ വിജയമാണെന്ന് രാഹുൽ അവകാശപ്പെട്ടു. നവംബർ 15ന് രാവിലെ 10 മണി മുതൽ ഭക്തർ എരുമേലി, സന്നിധാനം, പമ്പ എന്നിവിടങ്ങളിലെത്തണമെന്നും രാഹുൽ പറയുന്നു.

ഘട്ടം ഘട്ടമായി ഭക്തരെ എത്തിക്കും. തമിഴ്‌നാട്, തെലുങ്കാന, കർണാടക, യു.പി,​ പുതുച്ചേരി എന്നിവിടങ്ങളിലെ അയ്യപ്പ ഭക്തരേയും ശബരിമലയിൽ കാവൽ നിൽക്കാനെത്തിക്കുമെന്നും രാഹുൽ വീഡിയോയിൽ പറയുന്നു.