surendran-and-pinarayi-

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിഷയവുമായി ബന്ധപ്പെട്ട വിധി സുപ്രീം കോടതി പുനപരിശോധിക്കാൻ തീരുമാനിച്ച ഉത്തരവിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നത് വരെ കാത്തിരിക്കാത്തെ മർക്കട മുഷ്ടി കാണിച്ചാൽ ജീവൻ കൊടുത്തും ചെറുക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

വധിശിക്ഷ ലഭിച്ചയാൾ രാഷ്ട്രപതിയുടെ ദയാഹർജിക്ക് അപേക്ഷിച്ചാൽ അതിന് മുൻപ് ശിക്ഷ റദ്ദാക്കിയില്ലെന്ന കാരണത്താൽ അയാളെ തൂക്കിക്കൊല്ലുമോ എന്ന് സുരേന്ദ്രൻ ചോദിച്ചു. കൂടാതെ പുനപരിശോധന ഹർജി പരിഗണനയ്ക്കെടുത്ത് വിധി റദ്ദാക്കാൻ കോടതി തീരുമാനിച്ചാൽ അതിന് മുൻപ് ആചാരലംഘനം നടത്തുന്നത് ഉചിതമാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം