scooter-accident-

സ്കൂട്ടറിന്റെയോ ബൈക്കിന്റെയോ ഒക്കെ ആക്സിലേറ്റർ വെറുതെ തിരിച്ചുകളിക്കുന്നവരുണ്ട്. എന്നാൽ കളി കാര്യമായാലോ.

സോഷ്യൽ ലോകത്ത് വൈറലാകുന്ന ഇൗ വീഡിയോയിലെ ദൃശ്യങ്ങൾ പറയുന്നതും അശ്രദ്ധ കൊണ്ട് വരുത്തി വയ്ക്കുന്ന അപകടത്തെക്കുറിച്ചാണ്. സ്റ്റാർട്ടാക്കി വച്ചിരിക്കുന്ന സ്കൂട്ടറിന്റെ ആക്സിലേറ്റർ അറിയാതെ തിരിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. .

റോഡ‍രികിൽ സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന കൂട്ടുകാരനോട് സൊറ പറഞ്ഞ് അടുത്തുകൂടിയ സുഹൃത്താണ് കഥയിലെ വില്ലൻ. ഇയാൾ സ്കൂട്ടറിന്റെ ആക്സിലേറ്റർ ചുമ്മാ തിരിക്കുകയായിരുന്നു. സ്കൂട്ടറിൽ ഇരുന്ന് സംസാരിക്കുകയായിരുന്ന ആളെയും കൊണ്ട് മുന്നോട്ട് കുതിച്ച സ്കൂട്ടർ റോഡിലേക്ക് പാഞ്ഞ് കയറി ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ടിപ്പറിന്റെ അടിയിൽപ്പെടാതെ സുഹൃത്തുക്കൾ രണ്ടുപേരും രക്ഷപ്പെട്ടത്. അറിഞ്ഞുകൊണ്ട് ചെയ്തതല്ലെങ്കിലും കളി കാര്യമായത് ജീവൻ നഷ്ടപ്പെടുത്തതിന് ദൈവത്തോട് നന്ദിപറയുകയാണ് ഇരുവരും.