soundarya

നടൻ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. വഞ്ചകർ ഉലകം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച യുവനടൻ വിശാഖൻ വനങ്കമുടിയാണ് സൗന്ദര്യക്ക് താലി ചാർത്തുന്നത്. ഫാർസ്യൂട്ടിക്കൽ ബിസിനസുകാരനായ വനങ്കമുടിയുടെ മകനാണ് വിശാഖൻ.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിൻ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017ൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ സൗന്ദര്യയ്ക്ക് അഞ്ച് വയസുകാരനായ മകനുണ്ട്.

2019ലായിരിക്കും സൗന്ദര്യയും വിശാഖനും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്.

രജനികാന്ത് നായകനായെത്തിയ കൊച്ചടയാനാണ് സൗന്ദര്യയുടെ അരങ്ങേറ്റ ചിത്രം. എന്നാൽ ചിത്രം വൻപരാജയമായിരുന്നു. പിന്നീട് ധനുഷിനെ നായകനാക്കി സംവിധാനം ചെയ്ത വേലയില്ലാ പട്ടധാരി 2 എന്ന ചിത്രം ഗംഭീര വിജയമായി.