ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഹെമറ്റോളജി -3, ഹെമറ്റോ പത്തോളജി -2, റ്യൂമറ്റോളജി -1 എന്നിങ്ങനെയാണ് ഒഴിവ്. www.aiimsexams.org വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 28 വൈകിട്ട് അഞ്ച്.
അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം The Administrative Officer (Faculty cell), Administrative Block, Ist floor, All India Institute of Medical sciences, Ansari Nagar, New Delhi-110029 എന്ന വിലാസത്തിൽ ഡിസംബർ 13ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. യോഗ്യത, പ്രായം, അപേക്ഷിക്കേണ്ടവിധം സംബന്ധിച്ച് വിശദവിവരം വെബ്സൈറ്റിൽ.
ന്യൂഡെൽഹി എ.ഐ.ഐ.എം.എസിൽ റിസർച്ച് അസോസിയറ്റ് ഒരൊഴിവുണ്ട്. യോഗ്യത :പിഎച്ച്ഡിലൈഫ്സയൻസ്/ ബയോ ഇൻഫോമാറ്റിക്സ്/ ബയോടെക്നോളജി/ ബയോകെമിസ്ട്രി. ഉയർന്ന പ്രായം 45. ബയോഡാറ്റ Room No 415, Laboratory Oncology Unit, Dr. BRA-IRCH, AIIMS, Ansari Nagar, New Delhi-110029 എന്ന വിലാസത്തിലൊ irchlabonco@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ആയോ നവംബർ 26ന്. വൈകിട്ട് അഞ്ചിനകം ലഭിക്കണം.
പറ്റ്ന എ.ഐ.ഐ.എം.എസിൽ സീനിയർ റസിഡന്റ് അനസ്തീഷ്യ 10 ഒഴിവുണ്ട്. യോഗ്യത: എംബിബിഎസ്,എംഡി/ഡിഎൻബി (അനസ്തീഷ്യ). ഉയർന്ന പ്രായം 37. വിശദവിവരത്തിന്: www.aiimspatna.org.
പറ്റ്ന എ.ഐ.ഐ.എം.എസിൽ ജൂനിയർ റെസിഡന്റ് (നോൺ അക്കാഡമിക്) അനസ്തീഷ്യ -5 ഒഴിവുണ്ട് . യോഗ്യത എംബിബിഎസ് ഉയർന്ന പ്രായം- 33. വിശദവിവരത്തിന്-: www.aiimspatna.org
മലബാർ കാൻസർ സെന്ററിൽ
തലശേരി മലബാർ കാൻസർ സെന്ററിൽ ഡോസിമെട്രിസ്റ്റ്/ഫിസിക്സ് അസിസ്റ്റന്റ് -2, അസി. ഫാർമസിസ്റ്റ്-1, എക്സ്റേ ടെക്നീഷ്യൻ -1, റേഡിയോഗ്രാഫർ(എൽസി) -2, സ്റ്റാഫ് നഴ്സ് (മുസ്ലിം) -3, ഫാർമസിസ്റ്റ് (ഈഴവ)-1, നഴ്സിംഗ് അസി.(രണ്ടാമത് നോട്ടിഫിക്കേഷൻ, എൽസി/എഐ, വിശ്വകർമ ആൻഡ് മുസ്ലിം) -4 എന്നിങ്ങനെ ഒഴിവുണ്ട്. ഡോസിമെട്രിസ്റ്റ്/ഫിസിക്സ് അസിസ്റ്റന്റ് -2, അസി. ഫാർമസിസ്റ്റ് -1, എക്സ്റേ ടെക്നീഷ്യൻ ജനറൽ റിക്രൂട്ട്മെന്റാണ്.
www.mccc.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 22 വൈകിട്ട് 4.30. അപേക്ഷാഫീസ് 750 രൂപ. എസ്സി/എസ്ടി 250. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് -- The Director, Malabar cancer Centre, Moozhikkara P O, Thalassery, Kerala-670103 എന്ന വിലാസത്തിൽ നവംബർ 30നകം ലഭിക്കണം.
റിസർവ് ബാങ്കിൽ സെക്യൂരിറ്റി ഗാർഡ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സെക്യൂരിറ്റി ഗാർഡ്സ് തസ്തികയിലേക്ക് വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 270 ഒഴിവുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, ഭുവനേശ്വർ, ഭോപ്പാൽ, ഛണ്ഡീഗഢ്, ചെന്നൈ, ന്യൂഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, ജമ്മു, ജയ്പൂർ, കാൺപൂർ, കൊൽക്കത്ത, ലക്നൗ, മുംബൈ, നാഗ്പൂർ, പറ്റ്ന, തിരുവനന്തപുരം റീജണൽ ഓഫീസുകളിലാണ് ഒഴിവ്. തിരുവനന്തപുരത്ത് 20 ഒഴിവുണ്ട്. കണ്ണൂർ, കോഴിക്കോട്,തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.www.rbi.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 30.
കനറാ ബാങ്കിൽ
കനറാ ബാങ്കിൽ മാനേജർ സെക്യൂരിറ്റി (എംഎംജിഎസ്‐രണ്ട്) തസ്തികയിൽ 31 ഒഴിവുണ്ട്. യോഗ്യത ബിരുദം. പ്രായം 25‐40.
അപേക്ഷ www.canarabank.comൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം രജിസ്ട്രേഡ്/ സ്പീഡ് പോസ്റ്റായോ The Manager, Canara Bank, Recruitment Cell, H R Wing Head Office, 112, J C Road Bengaluru 560 002 എന്ന വിലാസത്തിൽ ഡിസംബർ മൂന്നിനുള്ളിൽ ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷിക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് എഴുതണം.
ഇന്റേണൽ ഓംബുഡ്സ്മാൻ ഒരൊഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. പ്രയം 70ൽകൂടരുത്.
അപേക്ഷ www.canarabank.comൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം രജിസ്ട്രേഡ്/ സ്പീഡ് പോസ്റ്റായോ The Manager, Canara Bank, Recruitment Cell, H R Wing Head Office, 112, J C Road Bengaluru 560 002 എന്ന വിലാസത്തിൽ ഡിസംബർ മൂന്നിനുള്ളിൽ ലഭിക്കത്തക്കവിധം അയക്കണം.
ഡി.ആർ.ഡി.ഒയിൽ അപ്രന്റിസ്
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് കീഴിൽ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ(ഡിപ്ലോമ) അപ്രന്റിസ് അവസരമുണ്ട്. 58 ഒഴിവുകളുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോഴ്സ് പൂർത്തിയാക്കിയവരാണ് അപേക്ഷിക്കേണ്ടത്. അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവരും ഒരുവർഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കേണ്ടതില്ല.www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന്www.drdo.gov.in എന്ന വെബ്സൈറ്റിൽനിന്നും അപേക്ഷാഫോറം ഡൗൺലോഡ്ചെയ്യാം. വിജ്ഞാപനവും ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് ഫോട്ടോ പതിച്ചതിനുശേഷം സ്കാൻ ചെയ്ത് -hrd@itr.drdo.in എന്ന വിലാസത്തിൽ ഇമെയിൽ അയക്കണം. ഗ്രാജ്വേറ്റ് അപ്രന്റിസ് നവംബർ 26വരെയും ടെക്നീഷ്യൻ അപ്രന്റിസ് ഡിസംബർ മൂന്ന് വരെയും സ്വീകരിക്കും. ഇങ്ങനെ അപേക്ഷിച്ചവർ Integrated Test Range, Chandipur-756025, Balasore(Odisha)യിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
ഗ്രാഡ്വേറ്റ് അപ്രന്റിസ് ഡിസംബർ ഒന്നിന് രാവിലെ ഒമ്ബതിനും ടെക്നീഷ്യൻ അപ്രന്റിസ് ഡിസംബർ എട്ടിന് രാവിലെ ഒമ്ബതിനുമാണ് വാക് ഇൻ ഇന്റർവ്യു. എഴുത്ത് പരീക്ഷയുമുണ്ടാകും. ഉദ്യോഗാർഥികൾ ഇമെയിലായി അയച്ച അപേക്ഷയുടെ കോപ്പിയും സർടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അടുത്തകാലത്തെടുത്ത പാസ്പോർട്സൈസ് കളർ ഫോട്ടോയും ഇന്റർവ്യൂവിന് ഹാജരാക്കണം.
കേരള കശുഅണ്ടി വികസന കോർപറേഷനിൽ
കേരള കശുഅണ്ടി വികസന കോർപറേഷനിൽ കേരള കശുവണ്ടി വികസന കോർപറേഷനിൽ ഒഴിവുകൾ. കൊല്ലത്താണ് നിയമനം. ഫുഡ് ടെക്നോളജിസ്റ്റ്, പ്രൊജക്ട് മാനേജർ തസ്തികയിലാണ് ഒഴിവ്. . ശമ്പളം: 20,000 രൂപ. അവസാന തീയതി: നവംബർ 21 കൂടുതൽ വിവരങ്ങൾക്ക് : cashewcorporation.com വിലാസം: KSCDC, Beach Rd, Kochupilammood, Pallithottam, Thamarakulam, Kollam, Kerala 691001.
യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു
കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. കൃഷി മന്ത്രാലയത്തിൽ അസി. അഗ്രികൾച്ചറൽ മാർക്കറ്റിങ് അഡൈ്വസർ (ഗ്രൂപ്പ് ഒന്ന്) 0-5, ഇക്കണോമിക് ഓഫീസർ -1, ധന മന്ത്രാലയത്തിൽ അസി. ഡയറക്ടർ -10, വാർത്താവിതരണമന്ത്രാലയത്തിൽ സീനിയർ ആർടിസ്റ്റ് 05 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 15. വിശദവിവരത്തിന് : www.upsc.gov.in
ഡാറ്റ എൻട്രി ഓപറേറ്റർ
കേരള സർക്കാരും മൂർഫീൽഡ്സ് ഐ ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റും സഹകരിച്ച് നടത്തുന്ന 'സ്ക്രീനിങ് ആൻഡ് മാനേജ്മെന്റ് ഓഫ് റെറ്റിനോപ്പതി' എന്ന പ്രോജക്ടിലേക്ക് ഡാറ്റാ എൻട്രി ഓപറേറ്ററുടെ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 16. വിശദവിവരത്തിന് : www.socialsecuritymission.gov.in
നാഷണൽ എയ്റോസ് പേസ് ലബോറട്ടറീസിൽ
ബംഗളൂരുവിലെ നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസിൽ വിവിധ വിഭാഗങ്ങളിലായി ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 47 ഒഴിവുണ്ട്. ഓൺലൈനായി നവംബർ 24 നകം അപേക്ഷിക്കണം. ഫിറ്റർ -18, ടർണർ -3, മെഷീനിസ്്റ്റ്-3, ഇലക്ട്രീഷ്യൻ-8, ഇലക്ട്രോണിക്സ് മെക്കാനിക് -6, ഡ്രാഫ്റ്റ്സ്മാൻ-1, മെക്കാനിക് മെയിന്റനൻസ്മെഷീൻ ടൂൾസ്-1, ഇൻഫർമേഷൻ ടെക് ആൻഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ്-5, ലാബ് അസിസ്റ്റന്റ് കെമിക്കൽ പ്ലാന്റ് -1, കാർപന്റർ -1 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരത്തിന് www.nal.res.in
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് സയൻസ് പിലാനി അസി. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പിലാനി, ഗോവ, ഹൈദരാബാദ്, ദുബായ് ക്യമ്പസുകളിലാണ് ഒഴിവ്. അസി. പ്രൊഫസർ തസ്തികയിൽ പിഎച്ച്ഡിക്കാർക്ക് അപേക്ഷിക്കാം. കെമിക്കൽ എൻജിനിയറിംഗ്, സിവിൽ, ഇഇഇ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ബയോ സയൻസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ഓർമസി, ഇക്കണോമിക്സ് ആൻഡ് ഫിനാൻസ്, മാനേജ്മെന്റ്, ഹ്യുമാനിറ്റീസ്, സോഷ്യൽസയൻസ് പഠനവകുപ്പുകളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 09. വിശദവിവരത്തിന് www.bitspilani.ac.in
റീജണൽ മെഡിക്കൽ റിസർച്ച് സെന്റർ
കേന്ദ്രസർക്കാർ സ്ഥാപനമായ റീജണൽ മെഡിക്കൽ റിസേർച്ച് സെന്റർറിസേർച്ച് അസിസ്റ്റന്റ്, സോഷ്യൽ വർക്കർ, ഫീൽഡ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വാക് ഇൻ ഇന്റർവ്യൂ നവംബർ 19ന് . കൂടുതൽ വിവരങ്ങൾക്ക്: www.rmrcne.org.in. വിലാസം: ICMR-Regional Medical Research Centre, N. E. Region, Dibrugarh, Assam
എൻ.സി.പി.ഒ. ഒ.ആർ
നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസേർച്ച് സെന്ററിൽ വിവിധ തസ്തികകകളിൽ ഒഴിവ്. പ്രൊജക്ട് സൈന്റിസ്റ്റ്, ജൂനിയർ റിസേർച്ച് ഫെലോ , പ്രോജക്ട് സൈന്റിസ്റ്റ് , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് , ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് , തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കൂടുതൽ വിവരങ്ങൾക്ക്: www.ncaor.gov.in അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 12.