യൂണിവേഴ്സിറ്റി അസിസ്റ്റന്റ് . ബിരുദധാരികൾക്ക് അവസരം. പിഎസ്.സിയുടെ വിജ്ഞാപനം ഉടൻ ഇറങ്ങും. സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിലേക്കാണ് നിയമനം.
രണ്ടായിരത്തിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. 2016 ലാണ് ഇതേ തസ്തികയിലേക്ക് പിഎസ്സി ആദ്യമായി അപേക്ഷ ക്ഷണിച്ചത്. നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി 2019 ആഗസ്തിൽ അവസാനിക്കും. തുടർന്നുള്ള നിയമനങ്ങൾക്കാണ് പുതിയ അപേക്ഷ ക്ഷണിക്കുന്നത്. യോഗ്യത: ബിരുദം. ബിടെക്കുകാർക്കും ബിഎസ്സി (നേഴ്സിങ്) ക്കാർക്കും അപേക്ഷിക്കാം. അവസാനവർഷ പരീക്ഷയെഴുതുന്നവർക്ക് അപേക്ഷിക്കാനാകില്ല. പ്രായം 18-36.
നിയമാനുസൃത ഇളവ് ലഭിക്കും. ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
ക്വാണ്ടിറ്റേറീവ് ആപ്റ്റിറ്റ്യൂഡ്, മെന്റൽ എബിലിറ്റി/ റീസണിങ്, ജനറൽ സയൻസ്, കറന്റ് അഫയേഴ്സ്, ഇന്ത്യ, കേരള പൊതുവിവരങ്ങൾ, ഭരണഘടന, ജനറൽ ഇംഗ്ലീഷ്, ഭാഷ, സൈബർ നിയമങ്ങൾ എന്നിവയിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും.
മത്സ്യത്തൊഴിലാളി യുവാക്കൾക്ക് കേരള പൊലീസിൽ കോസ്റ്റൽ വാർഡനാകാം
കേരളത്തിലെ തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി യുവാക്കളിൽനിന്ന് 200പേരെ 14 തീരദേശ പൊലീസ് സ്റ്റേഷനുകളിൽ കോസ്റ്റൽവാർഡന്മാരായി നിയമിക്കും. കരാർ നിയമനമാണ്. മാതൃജില്ലയിലേക്ക് അപേക്ഷിക്കണം. തിരുവനന്തപുരം 24, കൊല്ലം 22, ആലപ്പുഴ 22, എറണാകുളം 22, തൃശൂർ 22, മലപ്പുറം 22, കോഴിക്കോട് 22, കണ്ണൂർ 22, കാസർകോട് 22 എന്നിങ്ങനെ ആകെ 200 ഒഴിവുണ്ട്. യോഗ്യത പത്താം ക്ലാസ്സ് ജയം/തത്തുല്യം. ഉയർന്ന യോഗ്യതയുള്ളവർക്ക് വെയ്റ്റേജ്. പ്രായം 2018 ജനുവരി ഒന്നിന് 18-58. പുരുഷന്മാർക്ക് കുറഞ്ഞത് 160 സെ.മീ, സ്ത്രീകൾക്ക് 150 സെ.മീ ഉയരമുണ്ടാകണം. കണ്ണിന് പൂർണമായ കാഴ്ച ശക്തിവേണം. വിവിധ കായികഇനങ്ങളിലുള്ള പ്രാഥമിക പരീക്ഷയും കായികക്ഷമതാ പരീക്ഷയും പാസ്സാകണം.അപേക്ഷാഫോറത്തിന്റെ മാതൃക www.keralapolice.gov.in ൽ ലഭിക്കും. അപേക്ഷ പുരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, ഫിഷർമെൻ സർടിഫിക്കറ്റ്, നേറ്റിവിറ്റി സർടിഫിക്കറ്റ്, സേഷൻകാർഡ്, സ്വഭാവ സർടിഫിക്കറ്റ്, ഇലക്ഷൻ ഐഡി/ആധാർ കാർഡ്/പാസ്പോർട് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജില്ലാ പൊലീസ് മേധാവിക്ക് നാളെ വൈകിട്ട് അഞ്ചിനകം നേരിട്ട് സമർപ്പിക്കണം. അപേക്ഷകർ അതത് ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ ഏഴിന് ഹാജരാകണം. തിരുവനന്തപുരം, കൊല്ലം: നവംബർ 24ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം. ആലപ്പുഴ , എറണാകുളം, തൃശൂർ: നവംബർ 28ന് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം കലൂർ. മലപ്പുറം, കോഴിക്കോട്: ഡിഎച്ച്ക്യാമ്പ് (എആർ ക്യാമ്പ്) കോഴിക്കോട് സിറ്റി, ഡിസംബർ 01. കണ്ണൂർ, കാസർകോട്: കെഎ പി നാലാം ബറ്റാലിയൻ, മാങ്ങാട്ടുപറമ്പ്, കണ്ണൂർ, ഡിസംബർ 05.
രാജേന്ദ്രമെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ
കേന്ദ്രആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിനുകീഴിൽ പട്നയിലുള്ള രാജേന്ദ്രമെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയർസിൽ 'സയന്റിസ്റ്റ് " തസ്തികയിൽ 20 ഒഴിവുണ്ട്. സയന്റിസ്റ്റ് ഡി (ക്ലിനിക്കൽ മെഡിസിൻ, പാത്തോളജി, സർജറി, മോളിക്യുലാർ മെഡിസിൻ), സയന്റിസ്റ്റ് സി(ക്ലിനിക്കൽ മെഡിസിൻ, സർജറി, എപിഡമോളജി, വൈറോളജി), സയന്റിസ്റ്റ് ബി (പാത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ഫാർമകോളജി, ഇമ്യൂണോളജി, വൈറോളജി എപിഡമോളജി, മൊളിക്യുലാർ മെഡിസിൻ, വെക്ടർ ബയോളജി ആൻഡ് കൺട്രോൾ, ബയോ ഇൻഫർമറ്റിക്സ്, അനിമൽ സയൻസ്) തസ്തികളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്:www.rmri.biomediinformri.com . ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 12.
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്/ഡിജിറ്റൽ ഓഫീസ് അസിസ്റ്റന്റ് ആറൊഴിവുണ്ട്. യോഗ്യത പ്ലസ്ടു. പ്രായം 18-30. കരാർ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം -Assistant Personnel Officer/Recruitment, Integral coach Factory, Chennai-600038 എന്ന വിലാസത്തിൽ ഡിസംബർ ഒന്നിനകം ലഭിക്കത്തക്കവിധം സാധാരണ തപാലായി അയക്കണം. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരവും www.icf.indianrailways.gov.in എന്ന വെബ്സൈറ്റിൽ.
ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ 225 ഒഴിവ്
ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. അസി. ഗ്രേഡ്മൂന്ന് (ലെവൽ ഫോർ-) 170, അസി. ഗ്രേഡ് മൂന്ന് (കംപ്യൂട്ടർ) -7, ഡാറ്റാ എൻട്രി ഓപറേറ്റർ (ലെവൽ -6) 24, അസി. പ്രോഗ്രാമർ (ലെവൽ -9) -3, സോഫ്റ്റ്വേർ എൻജിനിയർ (ലെവൽ- 10) -2, ഹാർഡ്വേർ എൻജിനിയർ(ലെവൽ- 10) -2, അസി. രജിസ്ട്രാർ (ഐടി ലെവൽ- 12) -1, കംപ്യൂട്ടർ പ്രോഗ്രാമർ (ലെവൽ -12) -2, അസി. ലൈബ്രേറിയൻ(ലെവൽ -7) -5, ലൈബ്രറി അസി.-1, ട്രാൻസ്ലേറ്റർ -8 എന്നിങ്ങനെ ആകെ- 225 ഒഴിവുണ്ട്. അസി. രജിസ്ട്രാർ, കംപ്യൂട്ടർ പ്രോഗ്രാമർ , ഹാർഡ്വേർ എൻജിനിയർ, സോഫ്റ്റ്വേർ എൻജിനിയർ, അസി. പ്രോഗ്രാമർ, അസി. ലൈബ്രേറിയൻ, ലൈബ്രറി അസി. , ട്രാൻസ്ലേറ്റർ തസ്തികകളിൽ എഴുത്ത്പരീക്ഷ, സ്കിൽ ടെസ്റ്റ്, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനതിലാണ് തെരഞ്ഞെടുപ്പ്. ഓരോതസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരം വെബ്സൈറ്റിൽ.www.cgvyapam.choice.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ -2.