മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മധൈര്യമുണ്ടാകും. കാലോചിതമായ മാറ്റം. വിദ്യ ആർജ്ജിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പുതിയ കർമ്മ പദ്ധതി , സഹോദര സുഹൃത് സഹായം. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യും ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ നടത്തും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മത്സരങ്ങളിൽ വിജയം. മാതാപിതാക്കളെ അനുസരിക്കും തൊഴിൽ ക്രമീകരിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഉപരിപഠനത്തിന് അവസരം. തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും. അത്യദ്ധ്വാനത്താൽ ദേഹക്ഷീണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ദൂരയാത്രകൾ ചെയ്യും. സാമ്പത്തിക ലാഭം. ചെലവിൽ നിയന്ത്രണം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കർമ്മമേഖലകൾ പുനരാരംഭിക്കും. അനാവശ്യ ആധി ഉപേക്ഷിക്കും വിശ്വസ്ത സേവനത്തിന് അംഗീകാരം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രായോഗികവശം ചിന്തിച്ചുപ്രവർത്തിക്കും. കുടുംബത്തിൽ സ്വസ്ഥത, മേലധികാരിയുടെ അംഗീകാരം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പ്രയത്നത്തിന് ഫലമുണ്ടാകും. ആവശ്യങ്ങൾ പരിഗണിക്കും, അംഗീകാരം ലഭിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഉയർന്ന ജോലി ലഭിക്കും. അഭിമാനം വർദ്ധിക്കും വിവാഹത്തിന് തീരുമാനം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഔദ്യോഗിക ചർച്ചകളിൽ സജീവം. സന്ധി സംഭാഷണം വേണ്ടിവരും മാനസിക സംഘർഷം വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ജീവിതത്തിൽ സ്വസ്ഥത. ഉപരിപഠനത്തിന് അവസരം. ആശയ വിനിമയങ്ങളിൽ പുരോഗതി.