ആയുർവേദത്തിലെയും നാട്ടുവൈദ്യത്തിലെയും താരമാണ് ആടലോടകം. ഈ സസ്യത്തിന്റെ ഇല, പൂവ്, വേര് എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. ചുമ, തുമ്മൽ, കഫക്കെട്ട്, ശ്വാസംമുട്ടൽ, ആസ്ത്മ എന്നിവക്കും , പനി, ഛർദ്ദി, വായുക്ഷോഭം, വയറുവേദന എന്നിവയ്ക്ക് ഉത്തമ ഔഷധമാണിത്.
ആടലോടകത്തില ഇടിച്ചുപിഴഞ്ഞ നീര് പാലിൽ ചേർത്ത് കഴിച്ചാൽ ശ്വാസംമുട്ടൽ ഇല്ലാതാകും. എത്ര പഴക്കമേറിയ പനിയും ചുമയ്ക്കും ആടലോടകം കഷായം പൂർണ ശമനം നൽകും. ചുമ വിട്ടുമാറാൻ, ആടലോടകത്തിന്റെ ഇല ചെറുതായരിഞ്ഞ് ജീരകം പൊടിച്ചു ചേർത്തു വെയിലത്തുവച്ചുണക്കി നാക്കിലലിയിച്ചിറക്കുക. പച്ചമഞ്ഞളും ആടലോടകത്തിന്റെ തളിരിലയും കൂട്ടിച്ചേർത്തർച്ച് പുരട്ടുന്നത് ത്വക് രോഗങ്ങൾക്ക് ശമനം നൽകും. ആടലോടകത്തില നീരിൽ കൽക്കണ്ടവും തേനും ചേർത്ത് കഴിച്ചാൽ വില്ലൻചുമ ശമിക്കും.