rafal

1. റഫാൽ ഇടപാടിൽ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെ എയർ അഡിഷണൽ ഡിഫൻസ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരായി. പ്രതിരോധ സാമഗ്രികൾ വാങ്ങാനുള്ള നയം മാറ്റിയത് എന്തിന് എന്ന് കോടതി. ഇടപാടിന് ഫ്രഞ്ച് സർക്കാരിന്റെ ഉറപ്പില്ല എന്നും കോടതി. എയർ വൈസ് മാർഷൽ ടി. ചലപതിയും സുപ്രീംകോടതിയിൽ ഹാജരായി. വിമാനം വാങ്ങാൻ തീരുമാനം എടുത്തവരിൽ ഒരാൾ ആണ് ടി. ചലപതി. ഉദ്യോഗസ്ഥനുമായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് സംസാരിക്കുക ആണ്.


2. നേരത്തെ ഹർജി പരിഗണിക്കാൻ എടുത്ത കോടതി, വായുസേന ഉദ്യോഗസ്ഥൻ ഇപ്പോൾ തന്നെ ഹാജരാകണം എന്ന് നിലപാട് എടുക്കുക ആയിരുന്നു. വിമാനങ്ങളുടെ സാങ്കേതിക വിവരങ്ങൾ വായുസേനാ ഉദ്യോഗസ്ഥനിൽ നിന്ന് നേരിട്ട് കേൾക്കണം എന്നായിരുന്നു ആവശ്യം. റഫാൽ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ലെന്ന് കോടതിയിൽ അറ്റോർണി ജനറൽ. ചില കരാറുകളുടെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കേണ്ടി വരും എന്നും എ.ജി.


3. ഇടപാടിൽ കേന്ദ്ര സർക്കാരിനെ സുപ്രീംകോടതിയിൽ കടന്നാക്രമിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും. ടെൻഡർ ചട്ടങ്ങൾ ലംഘിച്ച സർക്കാർ, നിയമ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു. പ്രധാനമന്ത്രി റഫാൽ കരാറിൽ മാറ്റം വരുത്തിയത്, പ്രതിരോധ മന്ത്രി പോലും അറിയാതെ. ഇന്ത്യൻ വ്യോമസേന പോലും ഇക്കാര്യം അറിയുന്നത് തീരുമാനം എടുത്തു കഴിഞ്ഞതിനു ശേഷം എന്നും പ്രശാന്ത് ഭൂഷൺ. കേന്ദ്ര സർക്കാർ സമർപ്പിച്ച വില വിവരങ്ങൾ അടങ്ങിയ രേഖകൾ ഇടപാടിൽ വലിയ തട്ടിപ്പ് നടന്നതായി വ്യക്താമാക്കുന്നു എന്നും വാദം.


4. ശബരിമലയിൽ ദർശനത്തിനായി 17ാം തീയതി എത്തുമെന്ന് തൃപ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ട് കേരള കർണാടക മുഖ്യമന്ത്രിമാർക്കും ഡി.ജി.പിക്കും കത്ത് നൽകി. പ്രധാനമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. ആറ് യുവതികൾക്ക് ഒപ്പമാണ് തൃപ്തി എത്തുന്നത്. ശബരിമലയിൽ കയറാതെ തിരിച്ചു പോകില്ല എന്നും തൃപ്തി ദേശായി പറഞ്ഞു.


5. നിയമസഭാ സമ്മേളനത്തിന് മുമ്പ് പി.കെ ശശിക്ക് എതിരായ പീഡന പരാതിയിൽ തീരുമാനം എടുക്കാൻ സി.പി.എമ്മിൽ തിരക്കിട്ട നീക്കം. ഈ മാസം 23ന് ചേരുന്ന സംസ്ഥാന സമിതിയിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ചേക്കും. എം.എൽ.എയ്ക്ക് എതിരായ പരാതി പാർട്ടി തലത്തിൽ പരിഹരിക്കും എന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.


6. ഡി.വൈ.എഫ്.ഐക്ക് ഇനി പുതിയ ഭാരവാഹികൾ. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി എ.എ റഹീമിനെ തിരഞ്ഞെടുത്തു. കോഴിക്കോട് നടക്കുന്ന ഡി.വൈ.എഫ്.ഐ പതിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ ആണ് തീരുമാനം. എസ്. സതീഷ് ആണ് പുതിയ പ്രസിഡന്റ്. എസ്.കെ സജീഷിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു.


7. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എടുത്ത കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ആവില്ല എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആഗ്രഹം ഉണ്ടെങ്കിലും അതിന് നിയമപരമായ തടസങ്ങൾ ഉണ്ട്. പുതിയ കരാർ ജീവനക്കാരെ നിയമിക്കുമ്പോൾ നിപ വാർഡിൽ പ്രവർത്തിച്ചവർക്കും അവശിഷ്ടങ്ങൾ നീക്കം ചെയ്തവർക്കും ആയിരിക്കും മുൻഗണന നൽകുക. ഇതിന് മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് നിർദ്ദേശിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു.


8. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റും അശോക് ഗലോട്ടും മത്സരിക്കും. രണ്ട് നേതാക്കളും സംയുക്തമായി നടത്തിയ പത്ര സമ്മേളനത്തിൽ ആണ് ഇവർ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നതായുള്ള വാർത്തകൾക്കിടെ ആണ് സംയുക്ത പത്ര സമ്മേളനം. രാഹുൽ ഗാന്ധിയുടേയും അശോക് ഗെലോട്ടിന്റേയും ആവശ്യം കണക്കിൽ എടുത്താണ് മത്സരിക്കുന്നത് എന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.


9. ഇന്ത്യയിലെ 130 കോടി ജനങ്ങളെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാൻ ആയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . സിംഗപ്പൂരിൽ നടക്കുന്ന ഫിൻടെക്ക് ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബാങ്കിങ് ടെക്‌നോളജിയായ അപിക്‌സ് മോദി പുറത്തിറക്കി. ബാങ്ക് അക്കൗണ്ടില്ലാതെ തന്നെ ഉപയോഗിക്കാവുന്ന ഓൺലൈൻ സംവിധാനം ആണ് അപിക്‌സ്.


10. ബോളുവുഡ് ഏറെ കാത്തിരുന്നതാണ് ദീപിക പദുക്കോൺ രൺവീർസിംഗ് വിവാഹം. ഇറ്റലിയിലെ ലേക്ക് കോമോയിൽ ഇന്നും നാളെയുമായാണ് രാജകീയ വിവാഹം നടക്കുക. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമാണ് ക്ഷണച്ചിട്ടുള്ളത്. വിവാഹത്തിന് എത്തുന്നവരോട് സമ്മാനങ്ങളൊന്നും കൊണ്ടുവരരുത് എന്നും ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുമാണ് താരങ്ങളുടെ അഭ്യർത്ഥന.


11. ശ്രീലങ്കയിൽ മഹിന്ദ രജപക്‌സെ സർക്കാരിന് എതിരായ അവിശ്വാസ പ്രമേയം പാർലമെന്റിൽ പാസായി. 225 അംഗ സഭയിൽ അവിശ്വാസ പ്രമേയം പാസായതായി സ്പീക്കർ കാരു ജയസൂര്യ. ശ്രീലങ്കൻ പാർലമെന്റ് പിരിച്ചു വിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ ആണ് പുതിയ തിരിച്ചടി.


12. ജനുവരി അഞ്ചിന് തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ നിറുത്തിവയ്ക്കാനും കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. പാർലമെന്റ് പിരിച്ചുവിട്ട സിരിസേനയുടെ നടപടിക്ക് എതിരെ സമർപ്പിക്കപ്പെട്ട 13 ഹർജികളിലും അനുകൂലിച്ചുള്ള അഞ്ച് ഹർജികളിലും രണ്ടു ദിവസം വാദം കേട്ട ശേഷമാണ് സുപ്രീംകോടതിയുടെ നിർണായക വിധി. ഒക്ടോബർ 26ന് ആണ് പ്രസിഡന്റ് മൈത്രിപാല സിരിസേന റെനിൽ വിക്രമ സിംഗയെ പുറത്താക്കി മഹിന്ദ രജപക്‌സെയെ തൽസ്ഥാനത്ത് നിയമിച്ചത്.