pineapple-raitha

ചേരുവകൾ
1. തൈര് .............. ഒരു കപ്പ്
2. പൈനാപ്പിൾ (ചെറിയ കഷണങ്ങൾ) ...... അര കപ്പ്
3. മാതളനാരങ്ങ അല്ലി ......... കാൽ കപ്പ്
4.കാശ്മീർ മുളകുപൊടി .... അര ടീ സ്പൂൺ
വറുത്തുപൊടിച്ച ജീരകം...കാൽ ടീസ്പൂൺ
പഞ്ചസാര........... ഒരു ടീസ്പൂൺ
ഉപ്പ് ............ ആവശ്യത്തിന്
ഇന്തുപ്പ് .............. ഒരു നുള്ള്
5. മല്ലിയില (അരിഞ്ഞത്) ........ഒരു ടേ.സ്പൂൺ

തയ്യാറാക്കുന്നവിധം
തൈര് കടഞ്ഞെടുത്ത് നാലാമത്തെ ചേരുവകൾ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് പൈനാപ്പിൾ, മാതളനാരങ്ങ ഇവയും ചേർക്കുക. മല്ലിയില വിതറി തണുപ്പിച്ച് ഉപയോഗിക്കുക.