weekly-predictions

അശ്വതി: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. പുതിയ വാഹനം ശ്രമിക്കുന്നവർക്ക് അനുകൂല സമയം. വിവാഹകാര്യത്തിൽ തീരുമാനമെടുക്കും. നൂതന ഗൃഹലാഭത്തിനു സാദ്ധ്യത. ദൂരയാത്രകൾ ആവശ്യമായി വരും. കലാരംഗത്ത് പ്രവർത്തിക്കുന്നവർ അപവാദാരോപണങ്ങൾക്ക് വിധേയരാകും.

ഭരണി: വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കർമ്മസംബന്ധമായി ചെറുയാത്രകൾ ആവശ്യമായി വരും. ഡോക്ടർമാർക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ജീവിതം സംതൃപ്തമായിരിക്കും. പിതാവിൽ നിന്നോ പിതൃസ്ഥാനീയരിൽ നിന്നോ സഹായ സഹകരണങ്ങൾ ലഭിക്കും. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം നടത്താം.

കാർത്തിക: ഇടവരാശിക്കാർക്ക് കർമ്മസംബന്ധമായി പുരോഗതിയും സാമ്പത്തികനേട്ടവും അനുഭവപ്പെടും. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ധനസമ്പാദന ശ്രമം വിജയിക്കും. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. മേടരാശിക്കാർക്ക് ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.

രോഹിണി:കലാരംഗത്ത് പ്രവർത്തിക്കുന്നവർ വിജയശ്രീലാളിതരാകും. ഉദ്യോഗസ്ഥൻമാർക്ക് പ്രമോഷനും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികൾ ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. നിനച്ചിരിക്കാതെയുള്ള ചെലവുകൾ വരുന്നതിനാൽ കൈയ്യിൽ പണം തങ്ങുകയില്ല.

മകയിരം:ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. സംസാരം പരുഷമാകാതിരിക്കുവാൻ ശ്രദ്ധിക്കണം. ദമ്പതികൾ തമ്മിൽ സൗന്ദര്യപിണക്കത്തിനു സാദ്ധ്യത.ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ അതീവ ശ്രദ്ധ ചെലുത്തണം. സാമ്പത്തിക ബാദ്ധ്യതകൾ കൂടാതെ ശ്രദ്ധിക്കണം.

തിരുവാതിര:മംഗളകാര്യങ്ങളിൽ പങ്കെടുക്കും.ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ഗാർഹിക ആവശ്യങ്ങൾക്കായുള്ള ചെലവുകൾ കൂടും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും. ബിസിനസിൽ നിന്നും ഉണ്ടായ കടബാദ്ധ്യതകൾ മറികടക്കാൻ കഠിനമായി പ്രയത്നിക്കേണ്ടി വരും.

പുണർതം:സന്താനങ്ങൾക്ക് തൊഴിൽലബ്ധി ഉണ്ടാകാനിടയുണ്ട്. ധാരാളം യാത്രകൾ ആവശ്യമായി വരും. വാഹനസംബന്ധമായ തൊഴിൽ ചെയ്യുന്നവർക്ക് ധനനഷ്ടത്തിന് സാദ്ധ്യത. ഗൃഹനിർമ്മാണത്തിനായി ലോണിനപേക്ഷിച്ചിട്ടുള്ളവർക്ക് തടസം നേരിടും.

പൂയം:പിതൃസമ്പത്ത് ലഭിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും , കലാപരമായി തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടവും ദൂരയാത്രകളും ഉണ്ടാകും. അപ്രതീക്ഷിതമായി ധനം വന്നു ചേരാൻ ഇടയുണ്ട്. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കും.

ആയില്യം:ബന്ധുക്കളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും. വിദേശത്തു നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സഹോദരങ്ങൾക്ക് രോഗാരിഷ്ടതകൾ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

മകം: സന്താനഗുണം പ്രതീക്ഷിക്കാം, കർമ്മരംഗത്ത് പ്രശസ്തി വർദ്ധിക്കും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. പിതാവിൽ നിന്നോ പിതൃസ്ഥാനീയരിൽ നിന്നോ സഹായസഹകരണങ്ങൾ ലഭിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാൻ സാധിക്കും. ഉന്നതവിദ്യാഭ്യാസത്തിനു അനുകൂല സമയം.

പൂരം: പിതൃഗുണം പ്രതീക്ഷിക്കാം, ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും. കർമ്മസംബന്ധമായി അനുകൂല സമയം. ടെസ്റ്റുകളിലും, ഇന്റർവ്യൂകളിലും പങ്കെടുക്കുന്നവർക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കും. തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കിന്നതും ഉത്തമമാണ്. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

ഉത്രം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം സാഹിത്യ രംഗത്തുള്ളവർക്ക് പ്രശസ്തി വർദ്ധിക്കും. വാക്കു തർക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. ആരോഗ്യപരമായി ദോഷകാലമാകുന്നു. ഭഗവതിയ്ക്ക് അഷ്‌ടോത്തര അർച്ചന, കടുംപായസം ഇവ ഉത്തമം. ഞായറാഴ്ച ദിവസം അനുകൂലം.

അത്തം: സഹോദരി ഗുണവും ധനലാഭവും ഉണ്ടാകും. വിദ്യാർത്ഥികൾക്കും നൃത്തസംഗീതാദികലകളിൽ താൽപര്യം വർദ്ധിക്കും. അലങ്കാരവസ്തുക്കളിൽ പ്രിയം ഉണ്ടാകും. വരവിൽ കവിഞ്ഞ് ചെലവു വർദ്ധിക്കും. സ്‌നേഹിതർക്ക് ധനം കൊടുത്ത് സഹായിക്കും. സഹപ്രവർത്തകരുമായോ മേലുദ്യോഗസ്ഥരുമായോ അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യതയുണ്ട്.

ചിത്തിര:വിവാഹത്തിന് അനുകൂലതീരുമാനം എടുക്കും. ചഞ്ചല മനസ്ഥിതി ആയിരിക്കും. ദമ്പതികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകാതിരിക്കുവാൻ ശ്രദ്ധിക്കുക. പുതിയ ഗൃഹത്തിലേക്ക് മാറിതാമസിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂലസമയം. മാതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും.

ചോതി: സഹോദരാദി ഗുണം പ്രതീക്ഷിക്കാം, കർമ്മരംഗത്ത് പുരോഗതിയുണ്ടാകും. ഉല്ലാസയാത്രകളിൽ പങ്കെടുക്കും. മാതൃപിതൃഗുണം ഉണ്ടാകും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. അന്യദേശത്ത് നിന്ന് ധനലാഭം ഉണ്ടാകും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും.

വിശാഖം: തുലാംരാശി രാശിക്കാർക്ക് ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും. കർമ്മപുഷ്ടിക്ക് സാദ്ധ്യതയുണ്ട്. സന്താനഗുണം ഉണ്ടാകും.വിശേഷ വസ്ത്രാഭരണാദികൾ ലഭിക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. രാഷ്ട്രീയപ്രവർത്തകർ പെട്ടന്ന് അഴിമതി ആരോപണങ്ങൾക്ക് വിധേയരാകുകയും നിലവിലുള്ള സ്ഥാനമാനം നഷ്ടപ്പെടുകയും ചെയ്യും.

അനിഴം: പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. സുഹൃത്തുക്കളുടെ സൽക്കാരങ്ങളിൽ പങ്കെടുക്കും മാതൃഗുണം ഉണ്ടാകും അസാധാരണ വാക്സാമർത്ഥ്യം പ്രകടമാക്കും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയസാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.

കേട്ട: ആഘോഷവേളകളിൽ പങ്കെടുക്കും. അധികചെലവുകൾ മുഖേന കടം വാങ്ങേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കൾ എതിരാളിയാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീർക്കാൻ കഴിയാത വരും.

മൂലം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. മറ്റുള്ളവരിൽ നിന്നും സഹായങ്ങൾ ലഭിക്കും. ഗാർഹീക ആവശ്യ ങ്ങൾക്കായുള്ള ചെലവുകൾ വർദ്ധിക്കും.വിദേശത്തു ജോലിചെയ്യുന്നവർക്ക് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും.

പൂരാടം: മാതൃപിതൃഗുണം അനുഭവപ്പെടും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവർക്ക് പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കുകയില്ല അയൽക്കാരുമായി നിലവിലുണ്ടായിരുന്ന അഭിപ്രായ വ്യത്യസം മാറി കിട്ടും. കർമ്മരംഗത്ത് ശത്രുക്കൾ വർദ്ധിക്കും.

ഉത്രാടം: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളുക. മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. വിദേശത്ത് നിന്ന് നാട്ടിൽ വരാൻ ശ്രമിക്കുന്നവർക്ക് തടസങ്ങൾ നേരിടും.

തിരുവോണം: വിദേശയാത്രയ്ക്കു ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. അനാവശ്യചിന്തകൾ മുഖേന മനസ്സ് അസ്വസ്ഥമാകും. വാഗ്ദാനങ്ങൾ നിറവേറ്റാൻ പരിശ്രമിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. തൊഴിൽ മുഖേന ആദായം വർദ്ധിക്കും. മാതാവിനു രോഗങ്ങൾ ഉണ്ടാകും.

അവിട്ടം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വിദേശത്തുള്ളവർക്ക് ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ആരോഗ്യപരമായി നല്ലകാലമല്ല. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും.

ചതയം: ആഗ്രഹസാഫല്യം ഉണ്ടാകും. കർമ്മപുഷ്ടിക്ക് സാദ്ധ്യത. സന്താനങ്ങൾക്ക് ദൂരദേശത്ത് തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. ധനസമ്പാദന ശ്രമം വിജയിക്കും. കുടുംബശ്രേയസിന് വേണ്ടിയുള്ള പ്രവർത്തനം വിജയിക്കും.

പൂരുരുട്ടാതി: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

ഉത്രട്ടാതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വിവാഹസംബന്ധമായ തീരുമാനം എടുക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കാൻ തടസം നേരിടും.

രേവതി: ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. കുടുംബാം ഗങ്ങളുമായി ഉല്ലാസയാത്രകളിൽ പങ്കെടുക്കും. കർമ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ഉണ്ടാകും. ആഗ്രഹസാഫല്യമുണ്ടാകും. പിതൃസ്ഥാനീയരുമായി അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യത.