ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷം അവസാനിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. എന്നാൽ വിട്ടുകൊടുക്കാൻ ഇരുപക്ഷവും തയ്യാറല്ല. കാശ്മീർ വിഷയത്തെക്കുറിച്ച് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയുടെ വാക്കുകളാണിപ്പോൾ വിവാദമായിരിക്കുന്നത്. എന്നാൽ കാശ്മീരിന് വേണ്ടി ഈ തർക്കത്തിൽ നിന്ന് പിൻമാറാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഷാഹിദ്.
'കാശ്മീർ പാകിസ്താന് ആവശ്യമില്ല, നിലവിലുള്ള നാല് പ്രവിശ്യകൾ നോക്കാൻ പാകിസ്താന് കഴിയുന്നില്ല' അദ്ദേഹം ആരോപിച്ചു.ലണ്ടനിൽ ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തീവ്രവാദികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനും സുരക്ഷിതത്വം നിലനിത്താനും പാകിസ്താന് കഴിയുന്നില്ല മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാൻനേതൃത്വം നൽകുന്ന ഭരണകൂട പരാജയത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
'കാശ്മീർ പാകിസ്താന് ആവശ്യമില്ല എന്നാൽ ഇന്ത്യയ്ക്ക് നൽകുകയുമില്ല. അതൊരു സ്വതന്ത്ര രാജ്യമാവട്ടെ. മനുഷ്യത്വം നിലനിൽക്കട്ട അങ്ങനെയെങ്കിലും അവിടത്തെ ജനങ്ങൾ മരിക്കാതിരിക്കുമല്ലോ. നിരപരാധികളായ ജനങ്ങൾ മരിക്കുന്നതിൽ വിഷമമുണ്ട്' അദ്ദേഹം വ്യക്തമാക്കി. കാശ്മീർ വിഷയത്തിൽ ഇതാദ്യമായല്ല അഫ്രിദി പ്രതികരിക്കുകയും ഇന്ത്യയെ പ്രകോപിപ്പിക്കുകയും ചെയ്യുന്നത്.
ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം തുടർച്ചയായി പാക് സൈന്യം നടത്തിയ വെടിവെയ്‌പ്പിൽ മലയാളി സൈനികൻ വീരമൃത്യു വരിച്ചത്. എറണാകുളം സ്വദേശിയായ ആന്റണി സെബാസ്റ്റ്യനാണ് പാക് അക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷ്ണ ഖാട്ടി സെക്ടറിൽ തിങ്കളാഴ്ച വൈകിട്ടാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന സൈനികനായ മാരിമുത്തുവിനും വെടിയേറ്റു. ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹം സൈനികാശുപത്രിയിൽ ചികിത്സയിലാണ്.