ബേബി അനിഘയ്ക്ക് ഇനി അഭിനയ്ക്കാനിഷ്ടം മലയാളത്തിലെ സൂപ്പർ സ്റ്റാറിലൊരാൾക്കൊപ്പമാണ്. ഇതിനകംതന്നെ നിരവധി സൂപ്പർ സ്റ്റാറുകൾക്കൊപ്പം അനിഘ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പമാണ് അനിഘ ഇനി അഭിനയിക്കാൻ ആഗ്രഹിക്കുന്നത്. സത്യൻ അന്തിക്കാടിന്റ'കഥതുടരുന്നു' എന്ന ചിത്രത്തിലൂടെയാണ് അനിഘയുടെ സിനിമാ രംഗത്തേക്കുള്ള കടന്നുവരവ്. മമ്മൂട്ടിക്കും നയൻതാരയ്ക്കുമൊപ്പം അഭിനയിച്ച അനിഘ ഇതിനകംതന്നെ പ്രേഷകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ബാവൂട്ടിയുടെ നാമത്തിൽ, ദ ഗ്രേറ്റ് ഫാദർ, ഭാസ്ക്കർ ദ റാസ്ക്കൽ തുടങ്ങിയ മലയാള സിനിമകളിലും 'എന്നെെ അറിന്താൽ'എന്ന തമിഴ് ചിത്രത്തിലും അനിഘ അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ തിരക്കിലാണ് അനിഘയിപ്പോൾ. കൗമുദി ടിവിയുടെ 'ഡേ വിത്ത് എ സ്റ്റാറി'ലാണ് അനിഘ ഈ കാര്യം വെളിപ്പെടുത്തിയത്. അഭിമുഖത്തിന്റെ പൂർണരൂപം കാണാം-