ബോക്സോഫീസിൽ വമ്പൻ വിജയമായി മാറിയ സർക്കാർ നിരവധി വിവാദങ്ങൾ നേരിട്ടിരുന്നു. എന്നാൽ എല്ലാ വിവാദങ്ങളെയും കാറ്റിൽ പറത്തി പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. വിജയ്-അറ്റ്ലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. മെർസലിന്റെ വിജയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
എ.ജി.എസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം വിജയുടെ 63ആം ചിത്രം കൂടിയാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞതായും ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും എ.ജി.എസിന് വേണ്ടി അർച്ചന കൽപ്പതിയാണ് ട്വിറ്ററിൽ കുറിച്ചത്. ചിത്രം അടുത്ത ദീപാവലിക്ക് തീയേറ്ററിലെത്തിക്കാനാണ് തീരുമാനം. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.
The wait is over 🙌🙌🙌 😊😊😊😎AGS -Thalapathy Vijay- Atlee -AR Rahaman #THALAPATHY63 ❤️❤️❤️ pic.twitter.com/q8fpQ6qXGc
— Archana Kalpathi (@archanakalpathi) November 14, 2018