കൊച്ചി∙ ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങളുമായി കേരളത്തിലെ മുഴുവൻ മാദ്ധ്യമ സ്ഥാപനങ്ങളും വ്യാപാരി സമൂഹവും ചേർന്ന് നടത്തുന്ന ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവിന് (ജി.കെ.എസ്.യു) ഇന്ന് തുടക്കമാകും. ഡിസംബർ 16 വരെയാണ് മേള. വ്യാപാരികൾക്കു രജിസ്ട്രേഷൻ ആവശ്യമില്ലെന്നതാണ് മേളയുടെ പ്രത്യേകത. ഓഫറുകൾ ഉപഭോക്താക്കൾക്ക് നൽകിയാൽ മതി.
ആയിരം രൂപയ്‌ക്കോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ ജി.കെ.എസ്.യു എന്ന് ടൈപ്പ് ചെയ്‌ത് 9995811111 എന്ന നമ്പരിലേക്ക് വാട്സ്ആപ്പ് ചെയ്‌താൽ ജി.കെ.എസ്.യുവിന്റെ ഭാഗമായുള്ള നറുക്കെടുപ്പിൽ പങ്കാളിയാകാം കല്യാൺ ഗ്രൂപ്പിന്റെ ഒരു കോടി രൂപ വിലയുള്ള ഫ്ളാറ്റാണ് ബമ്പർ സമ്മാനം. ദിവസേനയും പ്രത്യേക സമ്മാനങ്ങളുണ്ട്. നറുക്കെടുപ്പിൽ വിജയകളാവുമ്പോൾ മാത്രം ജി.എസ്.ടി പ്രകാരമുള്ള ബിൽ ഹാജരാക്കിയാൽ മതി.