ranveer

റോം: ബോളിവുഡിന്റെ പ്രണയ ജോഡി ദീപിക പദുകോണും രൺവീർ സിംഗും ഇറ്റലിയിൽ വിവാഹിതരായി. ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെൽ ബൽബിയാനെലോയിൽ വച്ച് കൊങ്കണി ആചാരപ്രകാരം ഇന്നലെ രൺവീർ ദീപികയുടെ കഴുത്തിൽ താലി ചാർത്തി. ഇന്ന് സിക്ക് മതാചാരപ്രകാരം വിവാഹച്ചടങ്ങുകൾ നടക്കും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ മാദ്ധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.

വിവാഹവേദിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതീവ സുരക്ഷയിലായിരുന്നു ചടങ്ങുകൾ നടന്നത്. കൈത്തണ്ടയിൽ പ്രത്യേകം ബാൻഡ് ധരിച്ചത്തിയ അതിഥികളെ മൊബൈലിലെ ക്യു. ആർ കോഡ് സ്കാൻ ചെയ്ത് മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. ശുഭ മുദ്ഗളിന്റെ കച്ചേരിയോടെയായിരുന്നു സംഗീത് ആഘോഷങ്ങൾ നടന്നത്. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ദീപികയും രൺവീറും വിവാഹിതരാകുന്നത്.