v-s-rajesh

ന്യൂഡൽഹി.പത്രപ്രവർത്തന രംഗത്തെ മികവിനുള്ള പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡുകൾ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി നാളെ വിതരണം ചെയ്യും.ന്യൂഡൽഹിയിലെ നാഷണൽ മീഡിയാസെന്ററിൽ ഉച്ച തിരിഞ്ഞ് മൂന്നു മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രസ് കൗൺസിൽ ചെയർമാൻ ജസ്റ്റീസ് ചന്ദ്ര മൗലി കുമാർ പ്രസാദ് അദ്ധ്യക്ഷനായിരിക്കും.വികസനോൻമുഖ റിപ്പോർട്ടിംഗിനുള്ള ദേശീയ അവാർഡ് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്.രാജേഷ് സ്വീകരിക്കും.