tricolor

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്രവും തിരക്കേറിയ 75 റെയിൽവേ സ്റ്റേഷനുകളിൽ 100 അടി (30 മീറ്ററിലധികം) ഉയരത്തിൽ ത്രിവർണ പതാകകൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. ഡിസംബർ അവസാനത്തോടെ മുംബയിലെ ഏഴ് സ്റ്റേഷനുകളിലടക്കം പതാക സ്ഥാപിക്കാനാനാണ് ലക്ഷ്യമിടുന്നത്. ഒക്ടോബർ 22ന് റെയിൽവേ ബോർഡ് എക്സിക്യുട്ടിവ് ഡയറക്ടർ വിവേക് സക്സെന പുറത്തിറക്കിയ ഉത്തരവ് എല്ലാ സോണൽ റെയിൽവേകളെയും അറിയിച്ചു. റെയിൽവേ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രവർത്തനങ്ങളിലാണ് ഇതും ഉൾപ്പെടുന്നത്.