കൊച്ചി: ഫോക്‌സ്‌വാഗൺ കോർപ്പറേറ്ര് ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്ന കോർപ്പറേറ്ര് ബിസിനസ് സെന്റർ, ഫോക്‌സ്‌വാഗൺ സെക്യുവർ സേവനങ്ങൾക്ക്, ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ ഡീലറായ ഇ.വി.എമ്മിന്റെ കൊച്ചി ഷോറൂമിൽ തുടക്കമായി. കോർപ്പറേറ്ര് ഉപഭോക്താക്കൾക്ക് ഫോഗ്‌സ്‌വാഗൺ ടിഗ്വാൻ ആകർഷകമായ ഓഫറിലൂടെ സ്വന്തമാക്കാവുന്ന സേവനമാണ് ഫോക്‌സ്‌വാഗൺ സെക്യുവർ.
ഫോക്‌സ്‌വാഗൺ ഫിനാൻഷ്യൽ സർവീസസിൽ നിന്ന് 70 ശതമാനം വായ്‌പയെടുത്ത് ഉപഭോക്താക്കൾക്ക് ടിഗ്വാൻ സ്വന്തമാക്കാം. മൂന്നു വർഷത്തിന് ശേഷം മുന്തിയ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയോ നിലനിറുത്തുകയോ റീഫിനാൻസ് ചെയ്യുകയോ തിരിച്ചേല്‌പ്പിക്കുകയോ ചെയ്യുമ്പോൾ വിലയുടെ 55 ശതമാനം ലഭിക്കാവുന്ന പദ്ധതിയാണിതെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് (ഇന്ത്യ) ഡയറക്‌ടർ സ്‌റ്രീഫൻ നാപ്പ്, ഇ.വി.എം മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്‌ടർ സാബു ജോണി എന്നിവർ പറഞ്ഞു.
നിലവിൽ ടിഗ്വാന് മാത്രമാണ് ഈ സേവനം ലഭിക്കുക. പീന്നീട് മറ്റു മോഡലുകളിലേക്കും വ്യാപിപ്പിക്കും. വൈകാതെ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കും. ഫോക്‌സ്‌വാഗൺ-ഇ.വി.എം സഹകരണത്തിന്റെ പത്താംവാർഷികത്തിന്റെ ഭാഗമായുള്ള മൊമെന്റോ സാബു ജോണിക്ക് സ്‌റ്റീപൻ നാപ്പ് സമ്മാനിച്ചു. ഇ.വി.എം വൈകാതെ ആഡംബര കാറുകൾ ഉൾപ്പെടുത്തി റെന്റ് എ കാർ സേവനം ആരംഭിക്കുമെന്ന് സാബു ജോണി പറഞ്ഞു.