kerala
kerala

പരീക്ഷാഫലം

2018 മാർച്ചിൽ (ജനുവരി സെഷൻ) നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം കൊമേഴ്‌സ് & ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് കരിയർ റിലേറ്റഡ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 4 വരെ അപേക്ഷിക്കാം.

2018 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 28 വരെ അപേക്ഷിക്കാം

2018 ജൂണിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.കോം ഹിയറിംഗ് ഇംപയേർഡ് (2013 സ്‌കീം റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

2018 ജനുവരി/മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (2017 അഡ്മിഷൻ-റഗുലർ, 2016 അഡ്ഷൻ-ഇംപ്രൂവ്‌മെന്റ്, 2015 & 2014 അഡ്മിഷൻ-സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ 4 വരെ അപേക്ഷിക്കാം.

2018 സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബിരുദാനന്തരബിരുദ സംസ്‌കൃതം ജനറൽ, തമിഴ്, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി, ഹോംസയൻസ് എന്നീ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.

ടൈംടേബിൾ

2018 നവംബർ 23 ന് ആരംഭിക്കുന്ന ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി./ബി.കോം നവംബർ 2018 ഡിഗ്രി പരീക്ഷകളുടെ (റഗുലർ - 2018 അഡിമിഷൻ, ഇംപ്രൂവ്‌മെന്റ് -2017 അഡിമിഷൻ, സപ്ലിമെന്ററി - 2013, 2014, 2015 & 2016 അഡിമിഷനുകൾ) ടൈംടേബിൾ വെബ്‌സൈറ്റിൽ.

2018 നവംബർ/ഡിസംബറിൽ നടക്കുന്ന എട്ടാം സെമസ്റ്റർ ബി.ടെക്. (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ

പരീക്ഷാഫീസ്

2018 ഡിസംബർ 5 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ (ത്രിവത്സരം) & അഞ്ചാം സെമസ്റ്റർ (പഞ്ചവത്സരം) എൽ.എൽബി. (2011-12 അഡ്മിഷന് മുൻപുള്ളത്) പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 22 വരെയും 50 രൂപ പിഴയോടെ നവംബർ 24 വരെയും 125 രൂപ പിഴയോടെ നവംബർ 27 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് വിദ്യാർത്ഥികൾ (ത്രിവത്സരം-2007, 2008, 2009 അഡ്മിഷനുകൾ & പഞ്ചവത്സരം-2005, 2006, 2007 അഡ്മിഷനുകൾ) പരീക്ഷാഫീസിന് പുറമേ 2000/- രൂപ മേഴ്‌സി ചാൻസ് ഫീസായും 200/- രൂപ സി.വി.ക്യാമ്പ് ഫീസായും (ത്രിവത്സരം-2004, 2005, 2006 അഡ്മിഷനുകൾ & പഞ്ചവത്സരം-2002, 2003, 2004 അഡ്മിഷനുകൾ) പരീക്ഷാഫീസിന് പുറമേ 5000/- രൂപ മേഴ്‌സി ചാൻസ് ഫീസായും 200/- രൂപ സി.വി.ക്യാമ്പ് ഫീസായും അടയ്‌ക്കേതാണ്.

2018 ഡിസംബർ 13 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽബി. പരീക്ഷകൾക്ക് ഓൺലൈനായി നവംബർ 14 മുതൽ രജിസ്റ്റർ ചെയ്യാവുന്നതും പിഴ കൂടാതെ നവംബർ 21 വരെയും 50 രൂപ പിഴയോടെ നവംബർ 23 വരെയും 125 രൂപ പിഴയോടെ നവംബർ 26 വരെയും ഫീസടയ്ക്കാവുന്നതുമാണ്.

നെറ്റ് കോച്ചിംഗ്

സർവകലാശാല ഗവേഷക യൂണിയന്റെയും ഐ.ക്യു.എ.സിയുടെ ആഭിമുഖ്യത്തിൽ കാര്യവട്ടം ക്യാമ്പസിൽ വച്ച് നവംബർ 17, 18 തീയതികളിൽ ദ്വിദ്വിന യു.ജി.സി നെറ്റ് കോച്ചിംഗ് സംഘടിപ്പിക്കുന്നു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


ഒന്നാംവർഷ ബിരുദാനന്തരബിരുദം - സ്‌പോട്ട് അലോട്ട്‌മെന്റ്

2018-19-ലെ ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള സീറ്റുകളിലേക്ക് സർവകലാശാല സെനറ്റ് ഹാളിൽ വച്ച് നവംബർ 16 ന് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. ഒഴിവുള്ള സീറ്റുകളുടെ വിശദവിവരം നവംബർ 15 ന് വൈകിട്ട് സർവകലാശാല വെബ്‌സൈറ്റിൽ. താത്പര്യമുള്ളവർ രാവിലെ 9 നും 11 നും മദ്ധ്യേ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി രജിസ്റ്റർ ചെയ്യണം