തൃശൂർ: സംസ്ഥാന സർക്കാരിന്റെ മരുന്നത്‌പാദക, വിതരണ സ്ഥാപനമായ ഔഷധിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ഔഷധി പഞ്ചകർമ്മ ആശുപത്രിയിൽ ലോക പ്രമേഹ ദിനാചരണവും വൈദ്യപരിശോധനാ ക്യാമ്പും ഔഷധ സസ്യ വിതരണവും സംഘടിപ്പിച്ചു. പ്രമേഹ ദിനാചരണം ഔഷധി ചെയർമാൻ ഡോ. കെ.ആർ. വിശ്വംഭരനും പ്രമേഹ നിയന്ത്രണത്തിനുള്ള ഔഷധ സസ്യവിതരണം ഡയറക്‌ടർ എ.എസ്. കുട്ടിയും ഉദ്ഘാടനം ചെയ്‌തു.
തുടർന്ന്, പ്രമേഹത്തിനും അനുബന്ധ രോഗങ്ങൾക്കുമുള്ള പ്രത്യേക വൈദ്യപരിശോധനാ ക്യാമ്പും ഔഷധ വിതരണവും സംഘടിപ്പിച്ചു. ഈ വർഷത്തെ പ്രമേഹ ദിന വിഷയമായ 'കുടുംബവും പ്രമേഹവും" എന്നതിന് കുറിച്ച് ബോധവത്കരണ ക്ളാസും നടന്നു. ഡോ. കെ.എസ്. രജിതൻ, ഡോ.കെ.ബി. പ്രിയംവദ, ഡോ. ഡെസ്‌നി, ഡോ. നന്ദിനി, ഡോ. ഡി.എസ്. വർഷ എന്നിവർ വൈദ്യപരിശോധനാ ക്യാമ്പിന് നേതൃത്വം നൽകി.