നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ മര്യാപുരം കർമ്മലമാതാ ഇടവക വികാരി ഫാ.ബെനഡിക്ട് കണ്ണാടൻ( 55)നിര്യാതനായി . അങ്കമാലി തുറവൂർ കണ്ണാടൻ ഹൗസിൽ പരേതരായ പൗലോ -റോസ ദമ്പതികളുടെ മകനാണ്. ഇന്നലെ പളളിമേടയിൽ വിശ്രമിക്കുന്നതിനിടെ 3.15 ന് ഹൃദയാഘാതം ഉണ്ടാവുകയും സ്വകാര്യ ആശുപത്രിയിൽ മരിക്കുകയുമായിരുന്നു.എറണാകുളം അങ്കമാലി രൂപതയിലെ യോർദ്ധനാപുരം ഇടവകാഗമാണ്. ഇന്ന് 2 മണിമുതൽ മര്യാപുരം കർമ്മലമാതാ ദേവാലയത്തിൽ പൊതുദർശനത്തിനുവയ്ക്കും. 4 മണിക്ക് നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവലിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി .വെളളിയാഴ്ച രാവിലെ 10 ന് മൺവിള പളേളാട്ടിഗിരി സെമിനാരി സെമിത്തേരിയിൽ സംസ്‌കാരം .