trivandrum-marathon
trivandrum marathon

*

തിരുവനന്തപുരം : ഇൗ വർഷത്തെ ട്രിവാൻഡ്രം മാരത്തോൺ ഡിസംബർ ഒന്നിന് നടത്താൻ സംസ്ഥാന കായിക വകുപ്പ് തീരുമാനിച്ചു.

4 വിഭാഗങ്ങളിലായാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്താവുന്ന ഫാമിലി ഫൺ റൺ ആദ്യം നടക്കും. ഇത് മത്സര ഇനമല്ല. രാത്രി 8 ന് ഫ്ളാഗ് ഓഫ് ചെയ്യും. 10,000 പേര്‍ ഇതിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 10 കിലോ മീറ്റർ റോഡ് റേസ്, 21.09 കിലോമീറ്റർ ഹാഫ് മാരത്തോൺ, 42.19 കിലോമീറ്റർ ഫുൾ മാരത്തോൺ എന്നിങ്ങനെയാണ് മറ്റ് മത്സരങ്ങൾ. രാത്രി 12 ന് മാനവീയം റോഡില്‍ നിന്നാരംഭിച്ച് മാനവീയം റോഡില്‍ സമാപിക്കുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിക്കുക. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നല്‍കും. 'റൺ ഫോർ റീ ബിൽഡ് കേരള' എന്നതാണ് 2018 ലെ മാരത്തോണിന്റെ മുദ്രാവാക്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനശേഖരണത്തിനാണ് രജിസ്ട്രേഷന്‍ ഫീസ് ഉപയോഗിക്കുക. കേരള പുനഃനിർമ്മാണം എന്ന ലക്ഷ്യത്തിനായി കായിക വകുപ്പ് മറ്റ് ഇതര സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പാക്കുന്നത്. മാരത്തോൺ നടത്തിപ്പിന് കായിക വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കാൻ ട്രിവാന്‍ഡ്രം റണ്ണേഴ്സ് ക്ലബ് എന്ന സംഘടനയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഫാമിലി ഫണ്‍ റണ്‍ - 500 രൂപ 10 കിലോ മീറ്റര്‍ റണ്‍ - 600 രൂപ 9 കിലോ മീറ്റര്‍ - 800 രൂപ 19 കിലോ മീറ്റര്‍ - 1,000 രൂപ എന്നിങ്ങനെയാണ് രജിസ്ട്രേഷന്‍ നിരക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഓരോ ഇനത്തിനും നിശ്ചയിച്ചിരിക്കുന്ന തുകയോ അതില്‍ കൂടുതലോ അടയ്ക്കാം. 2018 ആഗസ്റ്റ് 15 ന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക അടച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ രസീത് ഹാജരാക്കിയാല്‍ മതിയാകും. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാന്‍ www.trivandrummarathon.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. +919745911164 എന്ന മൊബൈല്‍ നമ്പറിലും ബന്ധപ്പെടാം. .