തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനം നടത്താൻ എത്തുന്ന തൃപ്തി ദേശായിയെ പരിഹസിച്ച് ബി.ജെ.പി ഇന്റലച്വൽ സെൽ മേധാവി ടി.ജി മോഹൻദാസ് രംഗത്ത്. ശബരിമല ദർശനത്തിനെത്തുമ്പോൾ സുരക്ഷ ഒരുക്കണമെന്നാവാശ്യപ്പെട്ട് മുഖ്യമന്ത്രിക്കയച്ച കത്തിനെയാണ് മോഹൻദാസ് ട്വിറ്ററിലൂടെ പരോക്ഷമായി പരിഹസിച്ചത്.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, കടലിൽ കുളിക്കുന്നത് എന്റെ മൗലികാവകാശമാണ്. ഈ വരുന്ന 20,21,22 തീയതികളിൽ എനിക്ക് തോന്നുന്ന സമയത്ത് ഞാൻ അന്ധകാരനഴി കടലിൽ കുളിക്കാൻ വരും. രണ്ടു സ്പീഡ് ബോട്ട്, നാലു നേവി ഡൈവർമാർ, ഒരു ഫ്‌ളോട്ടിംഗ് ആംബുലൻസ്, രണ്ടു ലൈഫ് ജാക്കറ്റ് എന്നിവ തയാറാക്കുക.'ഇതായിരുന്നു മോഹൻദാസിന്റെ ട്വീറ്റ്.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, കടലിൽ കുളിക്കുന്നത് എന്റെ മൗലികാവകാശമാണ്. ഈ വരുന്ന 20,21,22 തീയതികളിൽ എനിക്ക് തോന്നുന്ന സമയത്ത് ഞാൻ അന്ധകാരനഴി കടലിൽ കുളിക്കാൻ വരും. രണ്ടു സ്പീഡ് ബോട്ട്, നാലു നേവി - ഡൈവർമാർ, ഒരു ഫ്ലോട്ടിങ് ആംബുലൻസ്, രണ്ടു ലൈഫ് ജാക്കറ്റ് എന്നിവ തയാറാക്കുക
— mohan das (@mohandastg) November 14, 2018
ദർശനത്തിനെത്തുമ്പോൾ എല്ലാ വിധ സുരക്ഷ സംവിധാനങ്ങളും തന്റയും കൂടെയുള്ളവരുടെയും മുഴുവൻ ചിലവും സർക്കാർ വഹിക്കണമെന്നും തൃപ്തി ദേശായി കത്തിൽ അറിയിച്ചിരുന്നു. താമസിക്കാൻ ഹോട്ടൽ സൗകര്യം ഒരുക്കിത്തരണമെന്നും