murder-rape-attempt-

അഹമ്മദാബാദ്: ബലാത്സംഗം ചെറുത്ത യുവതിയെ കാറിൽനിന്ന് തള്ളിയിട്ട് കൊന്നു. ബലാത്സംഗം എതി‌‌‌ർത്ത 28 കാരി നഴ്സിനെ ഒാടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

അഹമ്മദാബാദിൽ നിന്ന് 125 കിലോമീറ്റർ അകലെയാണ് സംഭവം. സയ്ലയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് പോകുകയായിരുന്ന യുവതിക്ക് ശന്തുഭായ് എന്ന ആൾ ലിഫ്റ്റ് നൽകുകയായിരുന്നു. കാറിൽ കയറിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ഇതിനെ എതിർത്തതോടെ യുവതിയെ കാറിൽനിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

റോ‌ഡിൽ തെറിച്ചുവീണ യുവതിക്ക് സാരമായി പരിക്കേറ്റിരുന്നു. അവർ ജോലിചെയ്തിരുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ തന്നെയാണ് ആദ്യം ചികിത്സ നല്കിയത്. എന്നാൽ ചെവ്വാഴ്ച രാത്രിയോടെ യുവതി മരിച്ചു. പ്രതിക്കെതിരേ ഐ.പി.സി. 302, 354 വകുപ്പ് പ്രകാരം കൊലപാതകത്തിനും ലെെംഗികാതിക്രമത്തിനും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.