ശ്രീനിവാസനെ നായകനാക്കി വി.എം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയുടെ ഷൂട്ടിംഗ് പാലക്കാട്ടെ കൊല്ലങ്കോട്ട് പുരോഗമിക്കുന്നു. വിരമിച്ച പട്ടാളക്കാരന്റെ വേഷമാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസനാണ് കുട്ടിമാമയിലെ മറ്റൊരു പ്രധാന താരം. ശ്രീനിവാസന്റെ ചെറുപ്പകാലമാണ് ധ്യാൻ അവതരിപ്പിക്കുക. 22ന് ശേഷം ധ്യാൻ സെറ്റിൽ ജോയിൻ ചെയ്യും. ഒറ്റ ഷെഡ്യൂളിൽ 45 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് പദ്ധതി. പൊള്ളാച്ചിയാണ് മറ്റൊരു പ്രധാന ലൊക്കേഷൻ. മീര വാസുദേവ്, ദുർഗാ കൃഷ്ണ എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ ജനാർദ്ദനൻ, ഭീമൻ രഘു, സ്ഫടികം ജോർജ്, മേജർ രവി, സഞ്ജു ശിവറാം, പ്രേം കുമാർ, സന്തോഷ് കീഴാറ്റൂർ, ആനന്ദം ഫെയിം വിശാഖ്, ഷോബി തിലകൻ, ശ്രീകാന്ത് മുരളി, കലിംഗ ശശി, വിനോദ് കോവൂർ, അഞ്ജലി നായർ, ശ്രീദേവി ഉണ്ണി, രാജേഷ് ശർമ്മ, കൃഷ്ണപ്രഭ, കൃതിക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കുട്ടിമാമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് മനാഫാണ്.