വിക്രമിനെ നായകനാക്കി ആർ.എസ്. വിമൽ രചനയും സംവിധാനവും നിർവഹിക്കുന്ന മഹാവീർ കർണ 32 ഭാഷകളിൽ ഡബ്ബ് ചെയ്ത് പുറത്തിറക്കാൻ നീക്കം. മൂന്ന് വർഷം മുമ്പ് ആർ. എസ്. വിമൽ പൃഥ്വിരാജിനെ നായകനാക്കി അനൗൺസ് ചെയ്ത പ്രോജക്ടാണ് കർണ്ണൻ. പിന്നീട് നിർമ്മാതാവും നായകനും പിന്മാറിയതോടെയാണ് ആ പ്രോജക്ട് അനിശ്ചിതത്വത്തിലായത്. എന്നാൽ പിന്നീട് വിക്രമിനെ നായകനാക്കി മലയാളം, തമിഴ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിൽ ആർ. എസ്. വിമൽ കർണ്ണൻ അനൗൺസ് ചെയ്യുകയായിരുന്നു.