astro

മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ക്ഷേത്രദർശനം നടത്തും. ജന്മനാട്ടിൽ വ്യാപാരം തുടങ്ങും.ആശയവിനിമയങ്ങളിൽ പുരോഗതി.

ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ധർമ്മപ്രവൃത്തികൾ ചെയ്യും. ആത്മാഭിമാനം വർദ്ധിക്കും. പുതിയ കാര്യങ്ങളിൽ ഉയർച്ച.

മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
തൃപ്തികരമായി പ്രവർത്തിക്കും പദ്ധതികൾ പൂർത്തിയാക്കും. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം.

കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കും. ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ കേൾക്കും. പൊതുപ്രവർത്തനത്തിൽ സജീവം.

ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ചില പ്രവൃത്തികളിൽ നിന്ന് പിന്മാറും. ആഗ്രഹനിവൃത്തിക്ക് അത്യധ്വാനം. പുതിയ വ്യാപാരങ്ങൾ തുടങ്ങും.

കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുടുംബത്തിൽ സ്വസ്ഥത. മനോവിഷമം ഒഴിവാകും അവസരങ്ങൾ പ്രയോജനപ്പെടുത്തും.

തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അമിത വ്യയം നിയന്ത്രിക്കും. വീഴ്ചകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. പുതിയ ഉദ്യോഗത്തിന് അവസരം.

വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പരസ്പരം വിശ്വാസം വർദ്ധിക്കും. വാക്കുകൾ ശ്രദ്ധയോടെ വേണം. കുടുംബത്തിൽ സമാധാനം.

ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സാമ്പത്തിക നേട്ടം. വ്യാപാര പുരോഗതി. രോഗമുക്തി.

മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
ഉദ്യോഗത്തിൽ പുരോഗതി. സഹപ്രവർത്തകരുടെ സഹായം. കൂടുതൽ സമയം പ്രവർത്തിക്കും.

കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
നയപരമായ പെരുമാറ്റം. സർവാദരങ്ങൾ വഴിയൊരുക്കും. ഭൂമി വില്പന സാധ്യമാകും.


മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ബന്ധുജന സഹായം. കുടുംബത്തിൽ സമാധാനം. സാമ്പത്തിക നേട്ടം.