ഒരാഴ്ച കൊണ്ട് ഇരുനൂറ് കോടി ക്ലബിൽ ഇടം നേടിയ വിജയ് യുടെ സർക്കാരിന്റെ വിജയാഘോഷച്ചടങ്ങും സൂപ്പർഹിറ്റ്!
ഭരണകക്ഷിയായ എ.ഐ.ഡി.എം.കെയ്ക്ക് എതിരെയുള്ള പ്രതിഷേധമായി മാറി വിജയാഘോഷച്ചടങ്ങും. ആഘോഷച്ചടങ്ങിൽ നായകൻ വിജയ്, സംവിധായകൻ എ.ആർ. മുരുകദോസ്, നായികമാരായ കീർത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാർ എന്നിവർ പങ്കെടുത്തു. ഇവർ കേക്ക് മുറിച്ച് വിജയമാഘോഷിക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
വിജയാഘോഷത്തിന് മുറിച്ച കേക്കിനൊപ്പം മിക്സി, ഗ്രൈൻഡർ തുടങ്ങിയവയുടെ രൂപങ്ങളും വച്ചിരുന്നു. വോട്ടിന് വേണ്ടി സൗജന്യമായി നൽകിയ ഗൃഹോപകരണങ്ങൾ തീയിടുന്ന സർക്കാരിലെ രംഗം തമിഴ്നാട് സർക്കാരിന്റെ പ്രതിഷേധത്തിന് വഴി വച്ചിരുന്നു. എന്നാൽ, സിനിമ പറയുന്ന രാഷ്ട്രീയം വീണ്ടും ഓർമ്മിപ്പിക്കുകയാണ് വിജയാഘോഷ വേളയിലെ മധുര പ്രതിഷേധം.