നിരൂപകരെല്ലാം മത്സരിച്ച് നെഗറ്റീവ് റിവ്യു നൽകിയ ആമിർ ഖാൻ ചിത്രം തഗ്സ് ഒഫ് ഹിന്ദോസ്ഥാൻ ബോക്സാഫീസിൽ തലയുയർത്തി നില്ക്കുന്നു. ആദ്യ രണ്ട് ദിവസം കൊണ്ട് നൂറ് കോടി ക്ളബിൽ ഇടം നേടിയ ചിത്രം ഇതിനകം നൂറ്റിയമ്പത് കോടിയോളം കളക്ട് ചെയ്ത് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.
ആമിർഖാനും അമിതാഭ് ബച്ചനും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമായ തഗ്സ് ഒഫ് ഹിന്ദോസ്ഥാനിലെ നായികമാർ കത്രീനാ കെയ്ഫും ഫാത്തിമ സനാഷേഖുമാണ്.
യഷ്രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിജയ് കൃഷ്ണ ആചാര്യയാണ്.