watsapp-qr-code

പുതിയ ഫീച്ച‌റുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. വാട്സാപ്പിൽ പുതിയ കോൺടാക്‌റ്റുകൾ ചേർക്കുന്നതിനും ഈ കോൺടാക്‌റ്റുകൾ പങ്കുവെയ്ക്കുന്നതിനുമുള്ള ഫീച്ചറാണ് വാട്സാപ്പ് പങ്കുവെയ്ക്കാനൊരുങ്ങുന്നത്. ഏത് കോൺടാക്‌റ്റ് ആണോ ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നത് ആ കോൺടാക്‌റ്റുകൾ ക്യു ആർ കോ‌ഡാക്കി എളുപ്പം മാറ്റുന്നതിനും, ഇവ സ്കാൻ ചെയ്ത് പുതിയ കോൺടാക്‌റ്റുകൾ ചേർക്കുന്നതിനുമുള്ള സംവിധാനമാണിത്. ഈ ഫീച്ചർ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. ഇതിനോടൊപ്പംതന്നെ ആഡ് കോൺടാ‌ക്‌‌‌റ്റ് എന്ന പുതിയ സംവിധാനവും വാട്സാപ്പ് ഒരുക്കുന്നുണ്ട്. ഇതിൽ വാട്സാപ്പ് കോൺടാക്‌റ്റ് നേരിട്ട് ചേർക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ രാജ്യത്തിന്റെ കോഡും മൊബെെൽ നമ്പറും നൽകിയാൽ ഈ നമ്പറിൽ വാട്സാപ്പ് അക്കൗണ്ട് ഉണ്ടോ എന്ന് അറിയാൻ സാധിക്കും. ഉണ്ടെങ്കിൽ ആ നമ്പർ വാട്സാപ്പ് കോൺടാക്‌റ്റ് ലിസ്റ്റിൽ ചേർക്കാനും സാധിക്കും.