ശബരിമല: മണ്ഡലകാല റിപ്പോർട്ടിംഗിനായി സന്നിധാനത്തെത്തിയ ദൃശ്യ മാദ്ധ്യമ സംഘങ്ങളെ പൊലീസ് ഇറക്കിവിട്ട് മുറി പൂട്ടി. ഇന്നലെ വൈകിട്ട് സന്നിധാനത്തെത്തിയ മീഡിയാ വൺ, ജനം, അമൃത എന്നീ ചാനലുകളുടെ റിപ്പോർട്ടർമാർ, ക്യാമറമാൻമാർ, സാങ്കേതിക പ്രവർത്തകർ എന്നിവരെയാണ് പൊലീസ് ഒഴിപ്പിച്ചത്. മാദ്ധ്യമപ്രവർത്തകരെ ട്രാക്ടറിൽ കയറ്റി പമ്പയിലേക്ക് വിടുകയായിരുന്നു. സർക്കാർ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.
പ്രത്യകിച്ച് ഒരു സുരക്ഷാ രേഖയുമില്ലാതെ നൂറുകണക്കിന് തൊഴിലാളികൾ സന്നിധാനത്ത് തങ്ങുമ്പോഴാണ് ബ്യൂറോയിലേക്ക് ഇരച്ചു കയറിയ പോലീസ' സംഘം മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയത്. അമൃത ടിവി ചീഫ് റിപോർട്ടർ ശ്രീജിത്തിനെ വാർത്ത റിപോർട്ട് ചെയ്യുന്നതിൽ നിന്നു തടസപെടുത്തുകയും ചെയ്‌തു.നോട്ടീസ് നൽകാതയായിരുന്നു പൊലീസ് അതിക്രമം.നിയമാനുസൃതം നോട്ടീസ് നൽകിയാൽ ബ്യൂറോ വിട്ട് പുറത്തു വരാമെന്ന് പറഞ്ഞത് പൊലീസ് ആദ്യഘട്ടത്തിൽ സമ്മതിച്ചു. എന്നാൽ പിന്നീട് മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരം അത് സാധ്യമല്ലന്നറിയിയിക്കുകയായിരുന്നു.