u-v-jose

കോഴിക്കോടിന്റെ സ്വന്തം ജനകീയനായ കളക്ടർ ബ്രോ പ്രശാന്ത് നായർക്ക് പകരമായി വന്ന യു.വി.ജോസും പടിയിറങ്ങുകയാണ്. കഴിഞ്ഞ രണ്ടര വർഷക്കാലം കോഴിക്കോടിന്റെ നന്മയെ അടുത്തറിഞ്ഞ് ജോസേട്ടനായിമാറിയ യു.വി.ജോസ് കളക്ടറുടെ കസേരയൊഴിയുമ്പോൾ ഫേസ്ബുക്കിൽ കുറിച്ച വിടവാങ്ങൽ കുറിപ്പ് വൈറലാവുകയാണ്. കോഴിക്കോടിന്റെ നന്മയും സ്‌നേഹവും ആവോളം അറിയാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്നും, തന്റെ ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം പറയുന്നു.

കളക്ടറായി ചുമതല ഏറ്റെടുത്തതിന്റെ രണ്ടാം നാളിൽ മിഠായിത്തെരുവിലെ തീപിടുത്തത്തിന്റെ രൂപത്തിൽ തുടങ്ങിയ വെല്ലുവിളികൾ ഓഖി, കരിഞ്ചോലമല ഉരുൾപ്പൊട്ടൽ,നിപ്പ,പ്രളയം എന്നിങ്ങനെ ഒന്നിന് പിറകെ ഒന്നായി വന്നു. എന്നാൽ ഈ ദുരന്തങ്ങളെ നേരിടാൻ കോഴിക്കോടൻ മനസുകളുടെ സ്‌നേഹാർദ്രമായ ആഴവും ചങ്കുറപ്പും എന്നെ ധീരനായ കപ്പിത്താനായി നിലനിർത്തിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ഒരു പ്രളയത്തിനും പിഴുതെറിയാൻ കഴിയാത്തതാണ് കോഴക്കോട്ടെ നന്മമരങ്ങൾ, പ്രിയപ്പെട്ടവരോട് വിട പറയാനുള്ള സമയമാണിത്. എന്നും എപ്പൊഴും കയറിവരാവുന്ന എന്റെ കുടുംബ വീടാണ് കോഴിക്കോട്. തനിക്ക് നൽകിയ പിന്തുണയും സ്‌നേഹവും തന്റെ പിൻഗാമിക്കും നൽകണമെന്ന് അഭ്യർത്ഥിച്ചാണ് അദ്ദേഹം പടി ഇറങ്ങുന്നത്.