maruti

പുത്തൻ ഫീച്ചറുകളോടെ എത്തിയ മാരുതി എർട്ടിഗയുടെ പ്രീ ബുക്കിംഗ് മാരുതി ആരംഭിച്ചു. നവംബ‌ർ 21നാണ് മാരുതി എർട്ടിഗ ഇന്ത്യ‌ൻ വിപണിയിലേക്കെത്തുക. പുതിയ നിറഭേദങ്ങളോടുകൂടിയാണ് മാരുതി എർട്ടിഗയുടെ വരവ്. പേൾ മെറ്റാലിക് ഒാബം, റെഡ് മെറ്റാലിക് മാഗ്‌മ ഗ്രെയ്, പേൾ മെറ്റാലിക് ഒാക്സ്‌ഫ‌ഡ് ബ്ലു, മെറ്റാലിക് സിൽക്കി സിൽവർ തുടങ്ങിയ നിറങ്ങളോടെയാണ് എർട്ടിഗ എത്തുക. നാല് വഗഭേദങ്ങളും രണ്ട് എഞ്ചിൻ ഒാപ്‌ഷ‌നുകളുമാണ് പുതിയ എർട്ടികയിൽ ഉള്ളത്. 1.4 ലിറ്രർ പെട്രോൾ എഞ്ചിന് പകരമായി സിയാസ് ഫെയ്സ് ലിഫ്റ്റിലുള്ള പുതിയ 1.5 ലിറ്രർ K15പെട്രോൾ എഞ്ചിനാണ് മാരുതി എർട്ടിഗ‌യ്‌ക്ക്‌ കരുത്തു പകരുന്നത്. നിലവിലെ 1.3 ലിറ്രർ DDIS 200എഞ്ചിൻ തന്നെയാണ് മോ‌‌ഡലിലുള്ളത്. മുൻ മോഡലിനെ അപേക്ഷിച്ച് പുതിയ എർട്ടിഗയ്ക്ക് വലിപ്പം കൂടുതലാണ്.

ertiga-2018

നാലു സ്പീഡ് ടോർഖ് കൺവേർട്ടർ ഒാട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഒാപ്ഷനുകൾ എർട്ടിഗ പെട്രോളിന് ലഭിക്കും. സുസുക്കി സ്മാർട്ട് ഹെെബ്രിഡ് സാങ്കേതിക വിദ്യ ഈ പെട്രോൾ പതിപ്പിനുണ്ട്. അഞ്ചു സ്പീഡ് മാനുവൽഗിയർ ബോക്സ് മാത്രമേ എർട്ടിഗ ഡീസലിലുണ്ടാവൂ. LXi/LDi, VXi/VDi, ZXi/ZDi, ZXi / DZi പ്ലസ് പെട്രോൾ,ഡീസൽ മോഡലുകളും അണിനിരത്തും.

maruti

മാരുതിയുടെ പ്രീമിയം ‌ഡീലർഷിപ്പായ നെക്സെയിലൂടെയാണ് പുതിയ എർട്ടിഗ ഉപയോക്താക്കളിലേക്കെത്തുന്നത്. എർട്ടിഗയുടെ അഞ്ചാം തലമുറയാണ് ഇപ്പോൾ വില്പനയ്‌ക്കായൊരുങ്ങുന്നത്. രാജ്യത്തെ മുവുവൻ ഡീലർഷിപ്പുകളിൽ നിന്നും 11,000 രൂപ മുൻകൂർ പണമടച്ച് എർട്ടിഗ ബുക്ക് ചെയ്യാം.