ശബരിമലയിൽ ലിംഗഭേദമില്ലാതെ വിശ്വാസികൾക്ക് നടന്ന് നീങ്ങാനുള്ള പോംവഴി ഫേസ്ബുക്കിലൂടെ പങ്ക് വച്ച് നടൻ ഹരീഷ് പേരടി. സംസ്ഥാനത്ത് കിലോമീറ്ററുകൾ നീളത്തിൽ തെക്ക് വടക്ക് മനുഷ്യ ചങ്ങല തീർക്കുന്ന പ്രസ്ഥാനം കേരളത്തിലുള്ളപ്പോൾ വെറും ആറ് കീലോമീറ്റർ ദൂരമുള്ള മലപാതയിൽ ഒരു മതേതര ചങ്ങല തീർക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിക്കുന്നു. ഈ മതേതര ചങ്ങലയുടെ സംരക്ഷണത്തിൽ മതഭ്രാന്തൻമാരുടെ പോർവിളികളില്ലാതെ യഥാർത്ഥ വിശ്വാസികൾ ലിംഗ ഭേദമില്ലാതെ നടന്നു നിങ്ങുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിലെ വടക്കൻ അതിർത്തി മുതൽ തെക്കൻ അതിർത്തി വരെ മനുഷ്യചങ്ങല തീർത്ത ഒരു പ്രസഥാനം മുന്നിട്ടിറങ്ങിയാൽ വെറും ആറ് കീലോമീറ്റർ ദൂരമുള്ള ആ മലപാതയിൽ ഒരു മതേതര ചങ്ങല തീർക്കാൻ ഒരു ബുദ്ധിമുട്ടു മുണ്ടാവില്ലാ... ആ ചങ്ങലകൾക്കിടയിലൂടെ മത ഭ്രാന്തൻമാരുടെ പോർവിളികളില്ലാതെ യഥാർത്ഥ വിശ്വാസികൾ ലിംഗ ഭേദമില്ലാതെ നടന്നു നിങ്ങും .