mathew-t-thomas

തിരുവനന്തപുരം: ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിന്റെ ഭാര്യയ്ക്കും നാല് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കുമെതിരെ കേസെടുത്തു. മാത്യു ടി.തോമസിന്റെ ഭാര്യ അച്ചാമ്മ അലക്സ്, ഡ്രൈവർ സതീശൻ, പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ അനുഷ, മൈമ്മൂന, സുശീല എന്നിവർക്കെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ഉഷാ രാജേന്ദ്രനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും അവരുടെ ഭക്ഷണം മലിനപ്പെടുത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരം പ്രഥമവിവര റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു.