all-party-meet

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന സർവകക്ഷി യോഗം പുരോഗമിക്കുന്നു. വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുതി തയാറാക്കിയ കുറിപ്പ് യോഗത്തിൽ വായിച്ചു കൊണ്ടാണ് മുഖ്യമന്ത്രി നിലപാടറിയിച്ചത്. എന്നാൽ സർക്കാർ വിശ്വാസികളെ അപമാനിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള ആരോപിച്ചു.

അതേസമയം, വിധിനടപ്പാക്കുന്നതിന് സാവകാശം തേടുകയാണ് സർക്കാർ വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു. വിവിധ കക്ഷികളുടെ നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പി.സി.ജോർജ്, മുസ്‌ലിം ലീഗ് നേതാക്കൾ, മന്ത്രിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

എന്നാൽ വിട്ടുവീഴ്ച വേണമെന്ന പരസ്യ നിലപാട് സ്വീകരിച്ച നിയമ മന്ത്രി എ.കെ.ബാലനെ യോഗത്തിലേക്ക് വിളിച്ചിട്ടില്ല. പന്തളം രാജകുടുംബവും വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറല്ലെന്ന നിലപാടിൽ തന്നെയാണ്.