diabetes

160ൽപ്പരം രാജ്യങ്ങൾ, 1991 മുതൽ നവംബർ 14ന് പ്രമേഹരോഗദിനമായി ആചരിക്കുകയാണ്. ഇൻസുലിൻ കണ്ടുപിടിച്ച കനേഡിയൻ ഡോക്ടർ ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനം (1891) ആണ്നവംബർ 14ന്. ഓരോ വർഷവും പ്രമേഹ രോഗദിനത്തിൽ ഒരു 'ചിന്താവിഷയം' ഉണ്ടായിരിക്കും.

2018ലും 2019ലും തിരഞ്ഞെടുത്തിട്ടുള്ള ചിന്താവിഷയം 'കുടുംബവും പ്രമേഹവും' ആണ് .അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രമേഹരോഗികളുടെ കുടുംബത്തെ എങ്ങനെ 'ഒരു പ്രമേഹ രോഗി' കുടുംബത്തിലുള്ളതുകൊണ്ട് ശാരീരികമായും സാമ്പത്തികമായും മാനസികമായും ബാധിക്കാമെന്ന കുടുംബത്തിന്റെ സഹായം അല്ലെങ്കിൽ സംരക്ഷണം പ്രമേഹ രോഗികൾക്ക് എങ്ങനെ നൽകാമെന്ന രോഗികളെയും കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പൊതുജനങ്ങളെയും ബോധവത്കരിക്കേണ്ട ആവശ്യം മനസിലാക്കാൻ കൂടി വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.

ആഗോളപരമായി 425 ദശലക്ഷം ടൈപ്പ് 2 പ്രമേഹ രോഗികളും 11 ലക്ഷം ടൈപ്പ് 1 പ്രമേഹ രോഗികളും ഉണ്ട്. കുടുംബത്തിന്ഏറ്റവും ഭാരമായ ടൈപ്പ് 1 പ്രമേഹ രോഗികൾ താരതമ്യേന വളരെ കുറവാണ്. 7 കോടിയോളം ടൈപ്പ് 2 പ്രമേഹ രോഗികൾ ഭാരതത്തിലുളളപ്പോൾ ടൈപ്പ് 1 പ്രമേഹ രോഗികൾ വെറും1,70,000 മാത്രമേയുള്ളൂ. കേരളത്തിൽ 30 ലക്ഷം ടൈപ്പ് 2 പ്രമേഹരോഗികളും 5000ത്തിൽ കൂടുതൽ ടൈപ്പ് 1 രോഗികളും ഉണ്ട്. കുഞ്ഞുങ്ങളിൽ വരുന്ന ടൈപ്പ് 1 പ്രമേഹ രോഗികളായ കുഞ്ഞുങ്ങൾക്ക് എല്ലാ ദിവസവും മരണം വരെ ഇൻസുലിൻ കുത്തിവയ്പ് ആവശ്യമാണ്.


കെ.പി. പൗലോസ്
ചീഫ് ഫിസിഷ്യൻ ആൻഡ് ഡയബറ്റോളജിസ്റ്റ്
എസ്.യു.ടി ഹോസ്പിറ്റൽ പട്ടം