tripthi-desai

ഒരു കോടതിവിധിയുടെ ചുവട് പിടിച്ച് നവോഥാന നായകനാവാമെന്ന് മുഖ്യമന്ത്രി വിചാരിച്ചാൽ ശബരിമലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് ബി.ജെ.പി നേതാവ് വി.വി.രാജേഷ്. ശബരിമലയിലേക്ക് യാത്ര ചെയ്യാൻ സർക്കാരിന്റെ സംരക്ഷണം ആവശ്യപ്പെട്ട തൃപ്തി ദേശായിക്ക് അവർ മനസിലാകുന്ന ഭാഷയിൽ സർക്കാർ മറുപടി കൊടുത്ത് കാര്യങ്ങൾ മനസിലാക്കിക്കണമെന്നും ഇനി ഞങ്ങൾ അതിനു തുനിഞ്ഞാൽ ചിലപ്പോൾ അതിര് കടന്ന് പോകുമെന്നും ബി.ജെ.പി നേതാവ് മുന്നറിയിപ്പ് നൽകി. സന്നിധാനത്ത് പൊലീസ് സാന്നിദ്ധ്യം കൂട്ടിയും അവിടെ ലോക്കപ്പ് തുറക്കുവാനുള്ള നീക്കങ്ങൾ നടത്തുന്നു എന്ന് അറിയുന്നതെല്ലാം സർക്കാർ ശക്തമാണ് എന്ന് കാട്ടാനുള്ള ചില ഗിമ്മിക്കുകൾ മാത്രമാണെന്നും വി.വി.രാജേഷ് ആരോപിക്കുന്നു.