പാരീസ്: സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രത്തെ ചുറ്റി ഒരുവൻ കറങ്ങുന്നുണ്ട്. ഭൂമിയേക്കാൾ സൂപ്പറണാത്രേ ഈ ഗ്രഹം. ഭൂമിക്ക് സമാനമായ ഒരു ഗ്രഹം തൊട്ടടുത്ത് തന്നെ സ്ഥിതിചെയ്യുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. 'സൂപ്പർ എർത്ത്" എന്നു വിളിക്കുന്ന ഈ ഗ്രഹം ഭൂമിയിൽ നിന്ന് വെറും ആറ് പ്രകാശവർഷം മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. കാറ്റലോണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സ്റ്രഡീസ്, സ്പെയിൻ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസസ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനു പിന്നിൽ.
ചുവന്ന കുള്ളനായി മാറിയ ബെർനാർഡ് സ്റ്രാർ എന്ന നക്ഷത്രത്തെയാണ് ഇത് വലം വയ്ക്കുന്നത്. 'തണുത്തുറഞ്ഞ മങ്ങിയ പ്രകാശമുള്ള ലോകം" എന്നാണ് ശാസ്ത്രജ്ഞർ സൂപ്പർ എർത്തിനെ വിശേഷിപ്പിച്ചത്.
ഭൂമിയേക്കാൾ മൂന്നിരട്ടിയിലധികം വലിപ്പമുണ്ട് ഗ്രഹത്തിന്. 233 ദിവസങ്ങളെടുത്താണ് ഗ്രഹം ഒരു തവണ ബെർണാഡ് സ്റ്റാറിനെ ഭ്രമണം ചെയ്യുന്നത്. ഭൂമിക്ക് വളരെ അടുത്ത് അതിന് സമാനമായ ഒരു ഗ്രഹത്തെ കണ്ടെത്തുന്നത് ഇതാദ്യമായാണ്.
സൂര്യനിൽ നിന്ന് ഭൂമിക്ക് ലഭിക്കുന്ന ഊർജത്തേക്കാൾ രണ്ട് ശതമാനം കുറവ് മാത്രമാണ് സൂപ്പർ എർത്തിന് അതിന്റെ നക്ഷത്രത്തിൽ നിന്ന് ലഭിക്കുന്നത്.
താപനില: 170 ഡിഗ്രി സെൽഷ്യസ്
ഉപരിതലം: പാറകൾക്കുമേൽ തണുത്തുറഞ്ഞ ഐസ്
ദ്രാവക ജലസാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു
വലുപ്പം: ഭൂമിയേക്കാൾ മൂന്നിരട്ടി