വാഹനാപകടത്തിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ച് സ്വന്തം കുഞ്ഞിനേയും മാറോടടക്കി പിടിച്ചിരിക്കുന്ന പെൺകുരങ്ങ്. , ഏറെ വിങ്ങലോടെയാണ് സോഷ്യൽ മീഡിയയിൽ നാം ഈ ചിത്രം കണ്ടത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ ഏറ്റവും വൈറൽ ആയ ചിത്രവുമാണിത്. എന്നാൽ ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫർ ആരാണെന്ന് സോഷ്യൽ മീഡിയയ്ക്ക് വ്യക്തതയില്ലായിരുന്നു. ഇപ്പോൾ ഈ ചിത്രമെടുത്തത് താനാണെന്ന് വ്യക്തമാക്കി മൂന്നാർ സ്വദേശിയായ അഗസ്റ്റിൻ രംഗത്തെത്തിയിരിക്കുകയാണ്.
വേദനയൂറുന്ന ഈ ചിത്രം താൻ പകർത്തിയതിന് കാരണം ഉണ്ടെന്നും അഗസ്റ്റിൻ പറയുന്നു. അഗസ്റ്റിനും പിതാവും കോയമ്പത്തൂരിൽ പോയിട്ട് വരുന്ന വഴിയാണ് ഈ ഒരു കാഴ്ച കാണുന്നത്. അതിനുമുമ്പ് അവർ കോയമ്പത്തൂരിലേക്ക് പോകുന്നവഴിയിൽ കുരങ്ങനെയും കുഞ്ഞിനെയും കണ്ടിരുന്നു. വഴിവക്കിൽ ആളുകൾ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങൾ നൽകി സന്തോഷം കണ്ടെത്തുന്ന അങ്ങനെയാണ് അപ്പോൾ കണ്ടത്. എന്നാൽ തിരിച്ചു വരുന്ന വഴി കണ്ട കാഴ്ച അതിദയനീയമായിരുന്നു എന്നും പറയുന്നു. ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം