deepika

ദീപിക രൺവീർ വിവാഹം ഏറെ പുതുമകളോടെയാണ് നടന്നത്. ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെല്‍ ബല്‍ബിയാനെലോയില്‍ വച്ച് കൊങ്കണി ആചാരപ്രകാരമാണ് വിവാഹം നടന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പരമ്പരാഗത രീതിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.

ranveer-deepika-wedding

രൺവീറും ദീപികയും തൂവെള്ള വസ്ത്രം ധരിച്ചാണ് വിവാഹത്തിനായൊരുങ്ങിയത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വിവാഹത്തിനായി ഒരുക്കിയത്.

deepika-ranveer-wedding


കൈയ്യിൽ പ്രത്യേകം ബാന്‍ഡ് കെട്ടിയ അതിഥികൾക്ക് മാത്രമായിരുന്നു വിവാഹവേദിയിൽ പ്രവേശനം. ഫോണിണിൽ ലഭിച്ച ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്‌ക് പ്രവേശിപ്പിച്ചത്. കുങ്കുമ നിറത്തിലുള്ള പരമ്പരാഗത സാരിയാണ് ദീപികയുടെ വേഷം. വെള്ളയിൽ സ്വർണ നിറത്തിലുള്ള ചിത്രപ്പണികളുള്ള ഷർവാണിയാണ് രണ്‍വീറിന്റെ വേഷം.