nss

ചങ്ങനാശേരി: ഈശ്വര വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് എൻ.എസ്.എസ്. ഈ സമീപനം ഒരു ജനകീയസർക്കാരിന് ഒട്ടും യോജിച്ചതല്ലെന്നും എൻ.എസ്.എസ് ജനറൽ കെക്രട്ടറി ജി. സുകുമാരൻനായർ വ്യക്തമാക്കി. ആചാരങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ ദിവസം ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു.